അഴിമതി കേസില്‍ അറസ്റ്റിലായ ഐഎഎസുകാരിക്കൊപ്പം അമിത് ഷാ; ഫോട്ടോ പങ്കുവെച്ച സംവിധായകന്‍ അറസ്റ്റില്‍


മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് 18 കോടിയുടെ അഴമതി നടത്തിയെന്ന കേസില്‍ മെയ് മാസത്തിലാണ് പൂജ സിംഗാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. 

അവിനാഷ് ദാസ്

അഹമ്മദാബാദ്: സിനിമാ സംവിധായകന്‍ അവിനാഷ് ദാസിനെ മുംബൈയില്‍ നിന്ന് ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. അഴിമതി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥ പൂജ സിംഗാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചതിന്റെ പേരിലാണ് നടപടി.

ചോദ്യം ചെയ്യലിനായി അവിനാഷ് ദാസിനെ അഹമ്മദാബാദിലെത്തിച്ചതായി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ വ്യക്തമാക്കി. വ്യാജരേഖ പ്രാചാരണത്തിനെതിരായ സെക്ഷന്‍ 469 ചുമത്തിയാണ് അറസ്റ്റ്. ദേശീയ പതാക ധരിച്ച് നില്‍ക്കുന്ന സ്ത്രീയുടെ ചിത്രം പോസ്റ്റ് ചെയ്‌തെന്ന കാരണത്താല്‍ ദേശീയ ചിഹ്നങ്ങളെ അധിക്ഷേപിക്കുന്നതിന് എതിരായ വകുപ്പും ചുമത്തിയിട്ടുണ്ട്.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് 18 കോടിയുടെ അഴിമതി നടത്തിയെന്ന കേസില്‍ മെയ് മാസത്തിലാണ് പൂജ സിംഗാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

സ്വര ഭാസ്‌കര്‍ അഭിനയിച്ച അനാര്‍ക്കലി ഓഫ് ആര, സഞ്ജയ് മിശ്ര-പങ്കജ് ത്രിപാഠി തുടങ്ങിയവര്‍ അഭിനയിച്ച രാത് ബാക്കി ഹെ തുടങ്ങിയവയാണ് അവിനാഷ് ദാസിന്റെ പ്രധാന ചിത്രങ്ങള്‍.

Content Highlights: Filmmaker Avinash Das Detained For Sharing Amit Shah's Photo With Arrested Bureaucrat

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


AN Shamseer/ Rahul Gandhi

1 min

മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക; രാഹുലിനെ പരിഹസിച്ച് ഷംസീര്‍ 

Aug 16, 2022

Most Commented