ഒസല്ലയെ തിരിച്ചയച്ചതിന്റെ കാരണം; മുദ്രവച്ച കവറിലെ രേഖ സ്വീകരിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

File Photo. ANI

ന്യൂഡല്‍ഹി: പ്രശസ്ത നരവംശ ശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് മടക്കിയയച്ചത്തിന്റെ കാരണം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ മുദ്ര വച്ച കവറില്‍ കൈമാറിയ രേഖ സ്വീകരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. കാരണം സത്യവാങ് മൂലത്തിലൂടെ അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

കാരണം വെളിപ്പെടുത്താതെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് തിരികെയയച്ച നടപടി ഏകപക്ഷീയവും നിയമവിരുദ്ധവും ആണെന്ന് ചൂണ്ടിക്കാട്ടി ഫിലിപ്പോ ഒസെല്ല നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ മുദ്രവച്ച കവറില്‍ രേഖകള്‍ കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ മുദ്രവച്ച കവറില്‍ രേഖകള്‍ സ്വീകരിക്കുന്നതിനെ ഒസെല്ലോയുടെ അഭിഭാഷകരായ കുര്യാക്കോസ് വര്‍ഗീസ്, ശ്യാം മോഹന്‍ എന്നിവര്‍ എതിര്‍ത്തു.



തുടര്‍ന്നാണ് നിലപാട് സത്യവാങ്മൂലത്തിലൂടെ അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചത്. കരിമ്പട്ടികയിലുള്ള വ്യക്തി ആയതിനാലാണ് മടക്കിയയച്ചത് എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കരിമ്പട്ടികയില്‍ ഉള്‍പെടാനുള്ള കാരണം തുറന്ന കോടതിയില്‍ വെളിപ്പെടുത്താനുള്ള ബുദ്ധിമുട്ടും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ മുദ്ര വച്ചകവര്‍ സ്വീകരിക്കാന്‍ കോടതി ആവര്‍ത്തിച്ച് വിസമ്മതിച്ചു.

ബ്രിട്ടണിലെ സസക്സ് സര്‍വകലാശാല പ്രൊഫസറായ ഫിലിപ്പോ ഒസല്ല കേരള സന്ദര്‍ശനത്തിനായി എത്തിയപ്പോള്‍ മാര്‍ച്ച് മാസത്തിലാണ് വിമാനത്താവളത്തില്‍വെച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.
അദ്ദേഹം എത്തിയ വിമാനത്തില്‍ത്തന്നെ മടക്കിയയക്കുകയും ചെയ്തു. ഇന്ത്യന്‍ വിസയുള്ള തന്നെ മടക്കിയയച്ച നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒസെല്ല ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

Content Highlights: Filippo Osella Thiruvananthapuram airport Delhi High Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented