ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരത്തുനിന്ന് മടക്കിയയച്ചത് എന്തിന്?- കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി


ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ് 

Filippo Osella

ന്യൂഡല്‍ഹി: നരവംശ ശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് മടക്കിയയച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് ആരാഞ്ഞ് ഡല്‍ഹി ഹൈക്കോടതി. കാരണം വെളിപ്പെടുത്താതെ വിമാനത്താവളത്തില്‍ നിന്ന് തന്നെ തിരികെയയച്ച നടപടി ഏകപക്ഷീയവും നിയമവിരുദ്ധവും ആണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ നടപടി. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, സുബ്രമണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിനോട് മറുപടി തേടിയത്.

ബ്രിട്ടണിലെ സസക്‌സ് സര്‍വകലാശാല പ്രൊഫസറായ ഫിലിപ്പോ ഒസല്ല കേരള സന്ദർശനത്തിനായി എത്തിയപ്പോള്‍ മാര്‍ച്ച് മാസത്തിലാണ് വിമാനത്താവളത്തില്‍വെച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. അദ്ദേഹം എത്തിയ എയര്‍ എമറൈറ്‌സ് വിമാനത്തില്‍ത്തന്നെ മടക്കിയയക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ വിസയുള്ള തന്നെ മടക്കിയയച്ച നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒസെല്ല ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.



ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് ഉള്ളവരെ മാത്രമേ ഇങ്ങനെ തിരിച്ചയക്കാന്‍ കഴിയുകയുള്ളൂ. രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന ഭീകരർക്കെതരേയാണ് ഇത്തരം നടപടിയുണ്ടാകുക. എന്നാല്‍, മടക്കിയയച്ചപ്പോള്‍ തന്നോട് എമിഗ്രെഷന്‍ ഉദ്യോഗസ്ഥര്‍ കാരണം വ്യക്തമാക്കിയില്ല. തിരികെ ബ്രിട്ടണില്‍ എത്തിയ ശേഷവും കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളോട് കാരണം തിരക്കി കത്തയച്ചിരുന്നു. എന്നാല്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ഫിലിപ്പോ ഒസെല്ലയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകരായ ശ്യാം മോഹന്‍, കുര്യാക്കോസ് വര്‍ഗീസ് എന്നിവര്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഒരു മാസത്തിനകം ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.

റിസര്‍ച്ച് വിസയിലാണ് ഇദ്ദേഹം കേരളത്തില്‍ എത്തിയത്. മത്സ്യത്തൊഴിലാളികളേക്കുറിച്ചുള്ള ഒരു ഗവേഷക കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായിരുന്നു ഇദ്ദേഹം തിരുവനന്തപുരത്ത് വന്നത്.

Content Highlights: Filippo Osella denied entry into india; Delhi High Court sought an explanation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented