വ്യാജ  പീഡനപരാതി ചമയ്ക്കല്‍: ബിനോയ് ജേക്കബ്ബിനെതിരായ അന്വേഷണം സുപ്രീം കോടതി ശരിവെച്ചു


ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ് 

സുപ്രീം കോടതി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

ന്യൂഡല്‍ഹി: വ്യാജ പീഡന പരാതി ചമച്ച കേസില്‍ എയര്‍ ഇന്ത്യ സാറ്റ്സിന്റെ മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന് എതിരെ ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം സുപ്രീം കോടതി ശരിവെച്ചു. അന്വേഷണം റദ്ദാക്കണമെന്ന ബിനോയിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. അതേസമയം, അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ചോദ്യംചെയ്യാന്‍ ബിനോയ്ക്ക് സുപ്രീം കോടതി അനുമതി നല്‍കി.

എയര്‍ ഇന്ത്യ സാറ്റ്സിലെ തൊഴിലാളി യൂണിയന്‍ നേതാവ് ആയിരുന്ന എല്‍. എസ്. ഷിബുവിനെതിരെ 17 വനിതാ ജീവനക്കാര്‍ നല്‍കിയ പരാതിയാണ് കേസിന് ആധാരം. തങ്ങളെ ജോലിയില്‍ ഷിബു പീഡിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം. പരാതി എയര്‍ ഇന്ത്യയുടെ ആഭ്യന്തര അന്വേഷണ സമിതി അന്വേഷിക്കുകയും ഷിബു കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തുകയും ചെയ്തു. പരാതി വ്യാജമെന്ന് ആരോപിച്ച് ഷിബു നല്‍കിയ ഹര്‍ജിയില്‍ ഈ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി.

എയര്‍ ഇന്ത്യ സാറ്റ്സില്‍ നടന്ന അഴിമതിയേക്കുറിച്ച് പരാതി നല്‍കിയതിനാലാണ് തനിക്കെതിരേ വ്യാജ പീഡന പരാതി ഉണ്ടായതെന്ന് ഷിബു ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു. അക്കാലത്ത് എയര്‍ ഇന്ത്യ സാറ്റ്സിന്റെ വൈസ് പ്രസിഡന്റ് ആയിരുന്ന ബിനോയ് ജേക്കബിന് വ്യാജ പരാതി ചമയ്ക്കുന്നതിലുള്ള പങ്ക് അന്വേഷിക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ബിനോയ് ജേക്കബിനെതിരേ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ബിനോയ് ജേക്കബ്ബിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത് കോടതിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ അന്തിമ റിപ്പോര്‍ട്ട് നിയമപരമായി ചോദ്യംചെയ്യാനുള്ള അവകാശം തങ്ങള്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹര്‍ജി തള്ളിക്കൊണ്ട് ഈ ആവശ്യം ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ സുപ്രീം കോടതി ബെഞ്ച് അംഗീകരിച്ചു. തടസ്സഹര്‍ജി നല്‍കിയ എല്‍. എസ്. ഷിബുവിന് വേണ്ടി അഭിഭാഷകന്‍ എം. ആര്‍. അഭിലാഷ് ഹാജരായി.

Content Highlights: Filing of false complaint: Supreme Court upholds investigation against Benoy Jacob

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented