Photo: https://twitter.com/DrSJaishankar
ന്യൂഡൽഹി: യുക്രൈനിൽ നിന്നുള്ള അഞ്ചാമത്തെ വിമാനം ഡൽഹിയിലെത്തി. 249 യാത്രക്കാരുമായി റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്നെത്തിയ വിമാനമാണ് ഡൽഹിയിലിറങ്ങിയത്.
ഞായറാഴ്ച പുലർച്ചെ 2.45-ഓടെ 250 യാത്രക്കാരുമായി ആദ്യ വിമാനം ഡൽഹിയിലെത്തിയിരുന്നു. ഇതിൽ മുപ്പതുപേർ മലയാളികളായ മെഡിക്കൽവിദ്യാർഥികളും ഉണ്ടായിരുന്നു. രണ്ടാമത്തെ വിമാനത്തിൽ 219 പേരും മൂന്നാമത്തേതിൽ 201 പേരുമാണ് ഡൽഹിയിലെത്തിയത്. എല്ലാവരും മെഡിക്കൽ വിദ്യാർഥികളാണ്.
യുക്രൈനിൽ കുടുങ്ങിയ 82 മലയാളി വിദ്യാർഥികളാണ് ഞായറാഴ്ച കേരളത്തിലെത്തിയത്. ഡൽഹി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്.
Content Highlights: Fifth evacuation flight carrying 249 Indians from Ukraine lands in Delhi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..