ജനനനിരക്ക് കുറയുന്നു; പ്രത്യുത്പാദന നിരക്കിലും കുറവ്


ശരണ്യാ ഭുവനേന്ദ്രന്‍

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: രാജ്യത്ത് ജനനനിരക്ക് കുറയുന്നതായി സാംപിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് ( എസ്.ആര്‍.എസ്. -2020 ). 2019-നെ അപേക്ഷിച്ച് 0.2 ശതമാനത്തിന്റെ കുറവാണ് ദേശീയമ തലത്തില്‍ ഉണ്ടായിരിക്കുന്നതെന്നാണ് രജിസ്ട്രാര്‍ ജനറല്‍, സെന്‍സസ് കമ്മിഷണര്‍, ആഭ്യന്തരമന്ത്രാലയം എന്നിവ സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

പെണ്‍കുട്ടികളുടെ ജനനനിരക്കില്‍ കേരളം ഒന്നാമത്

പെണ്‍കുട്ടികളുടെ ജനനനിരക്കില്‍ കേരളമാണ് ഒന്നാമത്. 974: 1000 എന്നതാണ് പെണ്‍ ആണ്‍ അനുപാതം. ഏറ്റവും കുറവ് ഉത്തരാഖണ്ഡിലാണ് (844:1000)

പ്രത്യുത്പാദന നിരക്കിലും കുറവ്

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്. 2019-ല്‍ 2.1 ആയിരുന്നത് 2020-ല്‍ 2.0 ആയി കുറഞ്ഞു. പ്രത്യുത്പാദന നിരക്കില്‍ ബിഹാറാണ് (3.0) മുന്നില്‍. ഡല്‍ഹി, തമിഴ്നാട്, പശ്ചിമബംഗാള്‍ (1.4) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നില്‍. കേരളത്തില്‍ 1.5 ആണ് പ്രത്യുത്പാദന നിരക്ക്. രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യാ സര്‍വേയാണ് എസ്.ആര്‍.എസ്.

Content Highlights: Fertility rate India


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented