മേട്ടുപ്പാളയത്ത് പിടിയാന വെടിയേറ്റ് ചെരിഞ്ഞ നിലയില്‍


ജി. വിജയഭാസ്‌കര്‍

-

മേട്ടുപ്പാളയം: മേട്ടുപ്പാളയത്ത് കാട്ടാനയെ വെടിവെച്ചുകൊന്ന നിലയില്‍ കണ്ടെത്തി. മേട്ടുപ്പാളയം റേഞ്ച് കണ്ടിയൂര്‍ ബീറ്റ് ഐ.ടി.സി. പമ്പ് ഹൗസിന് അടുത്തുള്ള സ്വകാര്യവ്യക്തിയുടെ ചോളക്കാട്ടിലാണ് 20 വയസ് തോന്നിക്കുന്ന പിടിയാനയെ വെടിയേറ്റ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ പ്രദേശവാസികള്‍ പറഞ്ഞാണ് വനപാലകര്‍ക്ക് വിവരം ലഭിച്ചത്. ആനയുടെ ഇടതു ചെവിയുടെ ഭാഗത്ത് രക്തം ഒഴുകിയ പാടുകള്‍ ഉണ്ടായിരുന്നു. തുമ്പിക്കൈയ്യില്‍ ചെറിയതായി കരിഞ്ഞ പാടുകളും ഉണ്ടായിരുന്നതായി ആദ്യഘട്ട പരിശോധനയില്‍ വനപാലകര്‍ കണ്ടെത്തി.

കോയമ്പത്തൂര്‍ ജില്ലാ വനംവകുപ്പ് ഡോ. സുകുമാര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ആനയ്ക്ക് വെടിയേറ്റിരിക്കാം എന്ന സംശയം ഉയര്‍ന്നത്. ഡി.എഫ്.ഒ. വെങ്കിടേശ്, എന്‍.ജി.ഒ. പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ഇടത്തെ ചെവിക്കല്ല് തുളച്ച് തലച്ചോറിനകത്തുനിന്ന് വെടിയുണ്ടയുടെ ചീളുകള്‍ കണ്ടെത്തി. രണ്ട് സെന്റീമീറ്റര്‍ ഉള്ള വെടിയുണ്ടയുടെ ഭാഗങ്ങള്‍ ആനയുടെ ശരീരത്തില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

elephant
ആനയുടെ ശരീരത്തില്‍നിന്ന് കണ്ടെത്തിയ വെടിയുണ്ടയുടെ ഭാഗം.

സ്ഥലം ഉടമകളായ തേക്കംപട്ടി രാമസ്വാമി, കൃഷ്ണസ്വാമി എന്നിവരെ വനംവകുപ്പ് റേഞ്ചര്‍ സെല്‍വരാജ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണ്. തൊട്ടടുത്തുള്ള ഓടയില്‍ തോക്ക് ഒളിപ്പിച്ചു വെച്ചതായി വനപാലകരുടെ ചോദ്യംചെയ്യലില്‍ ഇവര്‍ സമ്മതിച്ചിട്ടുണ്ട്.

അതേസമയം മേട്ടുപ്പാളയത്തിന് അടുത്തുള്ള സിരുമുഖ ഫോറസ്റ്റ് റേഞ്ചില്‍ 20 വയസ്സ് തോന്നിക്കുന്ന മറ്റൊരു പിടിയാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. ഒരുമാസമായി പരിസര പ്രദേശത്തെ ഗ്രാമങ്ങളിലൂടെ നടന്നിരുന്ന ആനയാണ് ചരിഞ്ഞത്. വ്യാഴാഴ്ച ഉച്ചയോടെ ഗ്രാമത്തിലേക്കുള്ള മണ്‍പാതയില്‍ ആന കുഴഞ്ഞു വീഴുകയായിരുന്നു.

രണ്ടുദിവസമായി പഴങ്ങളില്‍ ധാതുക്കളും വിറ്റാമിനുകളും ചേര്‍ത്ത് നല്‍കിയിട്ടും ആനയുടെ നിലയില്‍ മാറ്റമൊന്നും ഉണ്ടായില്ല. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് റേഞ്ചര്‍ അറിയിച്ചു. ഇതേ ഫോറസ്റ്റ് റേഞ്ചില്‍ തന്നെയാണ് എട്ടുവയസ്സുള്ള കാട്ടുകൊമ്പന്‍ കുഴഞ്ഞു വീണതും ദിവസങ്ങളായി ചികിത്സയില്‍ തുടരുന്നതും.

content highlights: female elephant found dead in mettuppalayam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented