മുംബൈ: മോദി ഭരണത്തിന്‍ കീഴില്‍ വഞ്ചിക്കപ്പെട്ടതായി തോന്നുന്നുവെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്ക്‌റെ.ജനങ്ങളെ പറ്റിച്ച് മുന്നോട്ട് പോവാമെന്ന് പ്രധാനമന്ത്രി കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 23 പേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പശ്ചിമ റെയില്‍വേ ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അടുത്തിടെ നടന്ന ട്രെയിന്‍ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ അടിയന്തിരമായി നടപ്പിലാക്കേണ്ട കാര്യങ്ങളുടെ പട്ടിക രാജ് താക്കറെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. രാജ് താക്കറെ മുന്നോട്ട് വച്ച ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ദുരന്തങ്ങള്‍ സംഭവച്ചിതോടെ ഡല്‍ഹിയിലും മുംബൈയിലുമടക്കം പല സ്റ്റേഷനുകളുടേയും ചിത്രം തന്നെ ഇപ്പോള്‍ മാറിപ്പോയതായി താക്കറെ അഭിപ്രായപ്പെട്ടു.അപകടത്തില്‍പ്പെട്ട് ജനങ്ങള്‍ മരിച്ചാല്‍ മാത്രമേ ഭരണകൂടത്തിന് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്നുണ്ടോ. കഴിഞ്ഞ ഏതാനും വര്‍ഷമായി ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയവര്‍ധനയാണ് ഉണ്ടായതെങ്കിലും സ്റ്റേഷനിലും ട്രെയിനിലുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അച്ഛേ ദിന്‍ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് ഭരണത്തിലേറിയ ആളാണ് പ്രധാനമന്ത്രി. എന്നാല്‍ ഭരണത്തിലേറി മൂന്ന് വര്‍ഷം കഴിയുമ്പോഴും പേരിനു മാത്രമുള്ള വികസനം മാത്രമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. അധികാരത്തിലേറുമ്പോള്‍ മോദിയില്‍ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ വഞ്ചിക്കപ്പെട്ടതായാണ് തോന്നുന്നുവെന്നും രാജ് താക്ക്‌റെ പറഞ്ഞു.
രണ്ടോ മൂന്നോ പേര്‍ ചേര്‍ന്ന് രാജ്യം ഭരിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളെല്ലാം തിരഞ്ഞെടുപ്പ് തന്ത്രമായാണ് സ്വയം കണക്കാക്കുന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പോലും പറഞ്ഞത് അച്ഛേ ദിന്‍ തൊണ്ടയില്‍ കുടുങ്ങിയ എല്ലിന്‍ കഷ്ണം പോലെയാണെന്നാണ്. എല്ലാ തരത്തിലും പരാജയപ്പെട്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നൈ സമ്മതിക്കുകയാണെന്ന് രാജ് താക്കറെ കുറ്റപ്പെടുത്തി.