ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭയം, എ.എ.പിയെ തകര്‍ക്കാര്‍ ശ്രമിക്കുന്നു- കെജ്‌രിവാള്‍


Kejriwal

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് എ.എ.പിയെ തകര്‍ക്കാന്‍ ബി.ജെ.പി. സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആംആദ്മി പാര്‍ട്ടി മന്ത്രിമാരെയും നേതാക്കളെയും കള്ള അഴിമതിക്കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും എ.എ.പിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ എ.എ.പിയുടെ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഹിരണ്‍ ജോഷി നിരവധി ടെലിവിഷന്‍ ചാനലുകളുടെ ഉടമകളെയും എഡിറ്റര്‍മാരെയും ഭീഷണിപ്പെടുത്തിയതായി കെജ്‌രിവാള്‍ ആരോപിച്ചു. ഹിരണ്‍ ജോഷിയുടെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഈ എഡിറ്റര്‍മാര്‍ പങ്കുവെച്ചാല്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഉപദേശകനും തല്‍സ്ഥാനങ്ങളില്‍ ഉണ്ടാവില്ല, കെജ്രിവാള്‍ പറഞ്ഞു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേതന്നെ എ.എ.പിക്ക് ലഭിച്ച വലിയ ജനപിന്തുണ ബി.ജെ.പിയെ പടിച്ചുകുലുക്കിയിരിക്കുകയാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. തങ്ങള്‍ ഗുജറാത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോകുകയാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ജനങ്ങള്‍ക്ക് നല്‍കുന്ന സൗജന്യങ്ങള്‍ നല്ലതല്ലെന്ന് പറയാന്‍ സത്യസന്ധതയില്ലാത്ത, അഴിമതിക്കാരനും രാജ്യദ്രോഹിയുമായ ഒരാള്‍ക്കു മാത്രമേ കഴിയൂ. ജനങ്ങള്‍ക്കു നല്‍കുന്ന സൗജന്യങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകര്‍ക്കുമെന്ന് ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞാല്‍, അയാള്‍ക്ക് തെറ്റായ ഉദ്ദേശ്യമുണ്ടെന്നു വേണം കരുതാന്‍, കെജ്‌രിവാള്‍ പറഞ്ഞു.

Content Highlights: Fearing defeat in Gujarat, BJP trying to 'crush' AAP- Kejriwal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented