പ്രതീകാത്മക ചിത്രം | Mathrubhumi archives
ന്യൂഡല്‍ഹി: ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (FCI) യിലെ അഴിമതി സംബന്ധിച്ച പരാതികളെത്തുടര്‍ന്ന് രാജ്യത്തെ 50 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്. പഞ്ചാബ്, ഹരിയാണ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡുകള്‍ നടന്നത്. എഫ്.സി.ഐയിലെ ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ മുതല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ വരെ കേന്ദ്ര ഏജന്‍സിയുടെ നിരീക്ഷണത്തിലാണെന്നാണ് പുറത്തുവരുന്ന വിവരം.
50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എഫ്.സി.ഐയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജന്‍ അറസ്റ്റിലായതിന് പിന്നാലെയാണ് മൂന്ന് സംസ്ഥാനങ്ങളിലെ 50 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയത്. ഭക്ഷ്യധാന്യങ്ങളുടെ സംഭരണം, സൂക്ഷിക്കല്‍, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ഓഫീസര്‍മാര്‍, അരിമില്‍ ഉടമകള്‍, ഭക്ഷ്യധാന്യ വ്യാപാരികള്‍ എന്നിവര്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുന്നുണ്ട്.
പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി എഫ്സിഐ ഉദ്യോഗസ്ഥരെയടക്കം സിബിഐ നിരീക്ഷിച്ചുവരികയായിരുന്നു.
Content Highlights: FCI curruption CBI raid
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..