വിശാഖപട്ടണം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ അച്ഛനും മകനും അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം അച്ചുതപുരത്താണ് സംഭവം.  ബപ്പയ്യ (50) മകന്‍ നൂകാലു (27) എന്നിവരാണ് അറസ്റ്റിലായത്. 

പ്രതികളായ അച്ഛനും മകനും ചേര്‍ന്ന് പ്രദേശത്ത് ഒരു കബഡി പരിശീലന കേന്ദ്രം നടത്തിയിരുന്നു. ഇവിടെ പരിശീലനത്തിനെത്തിയ രണ്ട് പെണ്‍കുട്ടികളേയാണ് പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ചൊവ്വാഴ്ചയാണ് ബലാത്സംഗം സംബന്ധിച്ച് പോലീസിന് പരാതി ലഭിച്ചത്. പ്രതികള്‍ക്കെതിരേ ബലാത്സംഗക്കുറ്റവും പോക്‌സോ വകുപ്പും ചുമത്തി കേസ് എടുത്തിട്ടുണ്ട്. അന്വേഷണത്തിന് ചുമതലപ്പെടുത്തിയ പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Content Highlights: Father Son duo arrested for raping minor girls