സിദ്ദിപ്പേട്ട്:  തെലങ്കാനയില്‍ വിഷം ചേര്‍ത്ത് നല്‍കിയതെന്ന് കരുതുന്ന പിറന്നാള്‍ കേക്ക് കഴിച്ച അച്ഛനും മകനും മരിച്ചു. എട്ട് വയസ്സുകാരന്‍ രാം ചരണിന്റെ പിറന്നാളിന് അമ്മാവന്‍ വാങ്ങിനല്‍കിയ കേക്ക് കഴിച്ചാണ് മരണം സംഭവിച്ചത്. 

കേക്ക് കഴിച്ച രാം ചരണിന്റെ അമ്മയും സഹോദരി പൂജിതയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തെലങ്കാനയിലെ സിദ്ദിപ്പേട്ട് ജില്ലയിലെ ഐനാപ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. 

കേക്കില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. രാംചരണനും അച്ഛന്‍ രവിയും ചികിത്സ കിട്ടും മുന്നെ മരിച്ചു. 

രവിയും കേക്ക് സമ്മാനിച്ച ബന്ധുവും തമ്മില്‍ വസ്തു തര്‍ക്കം നിലനിന്നിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് വ്യക്തമായിട്ടുണ്ട്. വിഷം കേക്കില്‍ ചേര്‍ത്തിട്ടുണ്ടോ എന്നത് ഉറപ്പാക്കാന്‍ കേക്കിന്റെ സാമ്പിള്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്‌. അന്വേഷണം നടന്നുവരുകയാണ്.

 

Content Highlights: The man's wife and daughter were undergoing treatment