പ്രായപൂര്‍ത്തിയാകാത്ത മകന്‍ ബൈക്കോടിച്ചു; പിതാവിന് 26,000 രൂപ പിഴ


1 min read
Read later
Print
Share

കുട്ടിയെ ട്രാഫിക്ക് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ പോലീസ് ബൈക്ക് കണ്ടുകെട്ടി. പിഴ ചുമത്തിയതായി കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു.

Image credit:Pixbay.com

ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഇരുചക്രവാഹനം ഒടിച്ചതിനെ തുടര്‍ന്ന് പിതാവിന് 26000 രൂപ പിഴ വിധിച്ചു. ഒഡീഷയിലാണ് സംഭവം. ഒഡീഷ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് പിതാവിനെതിരെ നടപടി സ്വീകരിച്ചത്.

തലസ്ഥാന നഗരത്തിന് സമീപത്തു തന്നെയുള്ള ബരാങ് എന്ന സ്ഥലത്തേക്കാണ് കുട്ടി ബൈക്കോടിച്ച് പോയത്. ബാരാങ്ങില്‍ വെച്ച് ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച കുട്ടിയെ പോലീസ് പിടികൂടി.

വാഹനത്തിന്റെ രേഖകള്‍ പരിശോധിക്കുന്നതിനിടെ കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലാക്കിയ ട്രാഫിക് പോലീസ് പിതാവ് മങ്കരാജ് പ്രിതയില്‍ നിന്ന് പിഴ ഈടാക്കുകയായിരുന്നു.

കുട്ടിയെ ട്രാഫിക്ക് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ പോലീസ് ബൈക്ക് കണ്ടുകെട്ടി. പിഴ ചുമത്തിയതായി കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത മകനെ ബൈക്കോടിയ്ക്കാന്‍ അനുവദിച്ചതിനാണ് പിതാവില്‍ നിന്ന് പിഴ ഈടാക്കിയത്.

Content Highlight: Father fined Rs 26K for as minor son drives bike

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wanted khalistani terrorist hardeep singh nijjar shot dead in canada

1 min

നിജ്ജര്‍ വധം: പിന്നില്‍ ISI ആണെന്ന് റിപ്പോര്‍ട്ട്, ലക്ഷ്യം ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കല്‍

Sep 27, 2023


Hacker

1 min

കനേഡിയൻ സൈന്യത്തിൻ്റെ വെബ്സൈറ്റിനുനേരെ സൈബർ ആക്രമണം; ഉത്തരവാദിത്വമേറ്റെടുത്ത് ഇന്ത്യൻ ഹാക്കർമാർ

Sep 28, 2023


Basangouda Patil Yatnal

1 min

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്‌റുവല്ല, ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടത് നേതാജിയെ ഭയന്ന്- BJP നേതാവ്

Sep 28, 2023


Most Commented