പ്രതീകാത്മക ചിത്രം | Photo: pixabay
കേട്ടാല്‍ വിചിത്രമെന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്. ലുഡോ കളിയില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ ഇരുപത്തിനാലുകാരി അച്ഛനെതിരെ കുടുംബകോടതിയില്‍ പരാതി നല്‍കി. മധ്യപ്രദേശിലാണ് സംഭവം.
കളിയില്‍ തോല്‍പിച്ചതല്ല മറിച്ച് അച്ഛന്‍ വിശ്വാസവഞ്ചന കാണിച്ചത് തന്നെ മാനസികമായി തളര്‍ത്തിയതായാണ് യുവതിയുടെ പരാതി. അച്ഛനോടുള്ള ബഹുമാനം നഷ്ടപ്പെട്ടതായും അച്ഛനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാനാഗ്രഹിക്കുന്നതായും യുവതി പറഞ്ഞു. അച്ഛനെ ഇനി മുതല്‍ അച്ഛനെന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.
അച്ഛന്‍ തന്നെ ചതിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്നും അത്രയധികം താന്‍ അദ്ദേഹത്തെ വിശ്വസിച്ചെന്നുമാണ് യുവതിയുടെ വാദം. ഭോപ്പാല്‍ കുടുംബകോടതിയിലെ സരിത എന്ന അഭിഭാഷകയാണ് സംഭവത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വിട്ടത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് യുവതി പരാതിയുമായി തന്നെ സമീപിച്ചതെന്ന് സരിത പറഞ്ഞു. അച്ഛനും സഹോദരങ്ങളുമായി ലുഡോ കളിക്കുന്നതിനിടെ കള്ളക്കളി നടത്തി അച്ഛന്‍ തന്നെ തോല്‍പിച്ചതായും ലോകത്തിലെ എല്ലാ സന്തോഷവും വാഗ്ദാനം ചെയ്ത പിതാവില്‍ നിന്ന് ഇത്തരമൊരു നീക്കമുണ്ടായതില്‍ അങ്ങേയറ്റം മനോവിഷമമുണ്ടായതായും യുവതി അറിയിച്ചതായി അഭിഭാഷക പറഞ്ഞു.
തന്റെ സന്തോഷത്തിനായി അച്ഛന് പരാജയം സമ്മതിക്കാമായിരുന്നെന്നും സംഭവത്തിന് ശേഷം പിതാവുമായി യാതൊരു ബന്ധവുമില്ലെന്നും യുവതി ആവര്‍ത്തിച്ചതായി സരിത അറിയിച്ചു. കോടതി യുവതിയ്ക്ക് നാല് കൗണ്‍സിലിങ്ങുകള്‍ നല്‍കിയതായും അതിന് ശേഷം യുവതിയ്ക്ക് നേരിയ മനംമാറ്റമുണ്ടായിട്ടുണ്ടെന്നും അഭിഭാഷക വ്യക്തമാക്കി.
Content Highlights: Father cheats in Ludo game daughter files complaint against him


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..