വിരാട് കോലി ചെന്നൈയിൽ പരിശീലനത്തിൽ |ഫോട്ടോ:BCCI
ചെന്നൈ: രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് ടീം യോഗത്തില്‍ ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ചര്‍ച്ചയില്‍ എല്ലാവരും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചെന്നും കോലി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഓണ്‍ലൈനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. അതേ സമയം ചെറിയ രീതിയില്‍ നടന്ന ചര്‍ച്ച സംബന്ധിച്ച വിശംദാശങ്ങള്‍ പങ്കുവെക്കാന്‍ കോലി തയ്യാറായില്ല.
രാജ്യത്ത് നിലവിലുള്ള ഏത് പ്രശ്‌നത്തെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. എല്ലാവരും ഈ വിഷയത്തെ കുറിച്ച് അവര്‍ക്ക് പറയാനുളളത് പറഞ്ഞു. ടീം മീറ്റിങില്‍ ഇത് സംബന്ധിച്ച് ഞങ്ങള്‍ ഹ്രസ്വമായ ചര്‍ച്ചയാണ് നടത്തിയത്. തുടര്‍ന്ന് ടീമിന്റെ പദ്ധതികള്‍ ആലോചിച്ചു' കോലി പറഞ്ഞു.
കര്‍ഷക സമരത്തിന് അന്താരാഷ്ട്ര പിന്തുണ ലഭിക്കുന്നതിനെ പ്രതിരോധിക്കുന്നതിനായുളള കേന്ദ്ര സര്‍ക്കാരിന്റെ ഹാഷ്ടാഗ് കാമ്പയിനില്‍ കോലിയും കഴിഞ്ഞ ദിവസം പങ്കാളിയായിരുന്നു.
അഭിപ്രായവ്യത്യാസങ്ങളുടെ ഈ മണിക്കൂറില്‍ നമുക്കെല്ലാവര്‍ക്കും ഐക്യത്തോടെ തുടരാം. കര്‍ഷകര്‍ നമ്മുടെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്, സമാധാനം കൈവരിക്കാനും ഒരുമിച്ച് മുന്നോട്ട് പോകാനും എല്ലാ പാര്‍ട്ടികള്‍ക്കും ഇടയില്‍ ഒരു സൗഹാര്‍ദ്ദപരമായ പരിഹാരം കണ്ടെത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കോലി ട്വിറ്ററില്‍ കുറിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..