ഹേമ മാലിനി | Photo: Subhav Shukla| PTI
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകരെ ഇളക്കിവിട്ടതാണെന്നും കാര്‍ഷക നിയമങ്ങളില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അവര്‍ക്ക് അറിയില്ലെന്നും ബോളിവുഡ് നടിയും ബി.ജി.പി. എംപിയുമായ ഹേമ മാലിനി. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ വിദദ്ധ സമിതി രൂപീകരിച്ച സുപ്രീംകോടതി തീരുമാനത്തെ ഹേമ മാലിനി സ്വാഗതം ചെയ്തു.
നിയമങ്ങള്‍ കോടതി സ്റ്റേ ചെയ്തത് നന്നായെന്നും ഇത് സ്ഥിതിഗതികള്‍ ശാന്തമാക്കുമെന്നും ഹേമ മാലിനിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇത്രയധികം ചര്‍ച്ചകള്‍ നടത്തിയിട്ടും അഭിപ്രായ സമന്വയത്തിലെത്താന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. കാര്‍ഷിക നിയമങ്ങളുടെ പ്രശ്നമെന്താണെന്നും തങ്ങള്‍ക്ക് എന്താണ് വേണ്ടതെന്നും കര്‍ഷകര്‍ക്ക് അറിയില്ല. ആരെങ്കിലും സമരം ചെയ്യാന്‍ ആവശ്യപ്പെട്ടതിനാലാണ് ഇത് ചെയ്യന്നതെന്നാണ് ഇതിനര്‍ത്ഥമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പഞ്ചാബില്‍ മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ടതിനേയും അവര്‍ വിമര്‍ശിച്ചു. പഞ്ചാബിന് ഒരുപാട് നഷ്ടങ്ങളുണ്ടായെന്നും മൊബൈല്‍ ടവറുകള്‍ കര്‍ഷകര്‍ നശിപ്പിക്കുന്നത് നല്ലതല്ലെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ തുടര്‍ച്ചയായി അവരെ ചര്‍ച്ചകള്‍ക്ക് വിളിച്ചിട്ടും കര്‍ഷകര്‍ക്ക് ഒരു അജണ്ട പോലുമില്ലെന്നും ഹേമ മാലിനി കൂട്ടിച്ചേര്‍ത്തു.
നേരത്തെ, കാര്‍ഷിക നിയമങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്യുകയും അവയെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപവത്കരിക്കുകയും ചെയ്തിരുന്നു. ഭൂപീന്ദര്‍ സിങ് മാന്‍, അനില്‍ ഘന്വാത്, പ്രമോദ് കുമാര്‍ ജോഷി, അശോക് ഗുലാത്തി എന്നിവരുടെ പേരുകളാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്.
Content Highlights: Farmers Don't Know What They Want, Someone Else Behind Protest: BJP MP Hema Malini
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..