മന്‍ കി ബാത്: സ്വയംപര്യാപ്ത ഭാരതം കെട്ടിപ്പടുക്കുന്നതിൽ കര്‍ഷകര്‍ക്ക് നിര്‍ണായക പങ്കെന്ന് മോദി


പ്രധാനമന്ത്രി നരേന്ദ്ര മോദി | ഫോട്ടോ: ANI

ന്യൂഡൽഹി: റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാതിൽ കർഷകരെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കാലത്ത് അവർ വലിയ പ്രതിസന്ധികളെ നേരിട്ടിട്ടും പിന്മാറാൻ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വയംപര്യാപ്ത ഭാരതം സൃഷ്ടിക്കുന്നതിൽ അവർ നിർണായക പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ പ്രതിസന്ധി കുടുംബ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നിരവധി കുടുംബങ്ങൾ ഈ സമയത്ത് നിരവധി പ്രശ്നങ്ങളെ നേരിട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാലത്ത് രാജ്യത്തെ കർഷകർ നിരവധി പ്രതിസന്ധികളാണ് നേരിട്ടത്. എന്നാൽ അവർ ഒരിക്കലും പിന്മാറാൻ തയ്യാറായില്ല. പ്രതിവർഷം 10 മുതൽ 12 ലക്ഷം വരെയാണ് അവർ പച്ചക്കറി കൃഷിചെയ്ത് സമ്പാദിച്ചിരുന്നത്.

ആവശ്യമുള്ളവർക്ക് തങ്ങളുടെ വിളകൾ വിൽക്കാൻ ഇപ്പോഴവർക്ക് സാധിക്കും. മുമ്പ് അവയൊക്കെ മാർക്കറ്റ് കമ്മിറ്റികൾ വഴി മാത്രമേ വിൽക്കാൻ സാധിക്കുമായിരുന്നുള്ളു. കൃഷിയിൽ കൂടുതൽ ലാഭമുണ്ടാകണമെങ്കിൽ കൂടുതൽ സാങ്കേതിക വിദ്യകൾ ആവശ്യമാണ്. സാങ്കേതിക വിദ്യ എത്രത്തോളം മാറ്റം കൊണ്ടുവന്നുവെന്ന് കർഷകർ അയച്ച കത്തുകളിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും സാധാരാണക്കാരനായ ആളുകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് സർക്കാരിന്റെ പ്രവർത്തനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നാലുവർഷം മുമ്പ് ഇതേ സമയത്ത് ലോകം സർജിക്കൽ സ്ട്രൈക്കിലൂടെ നമ്മുടെ സൈന്യത്തിന്റെ ധീരതയും സാഹസികതയും ദർശിച്ചു. എന്തുവിലകൊടുത്തും രാജ്യത്തിന്റെ അഭിമാനവും മഹത്വവും സംരക്ഷിക്കുക എന്ന ലക്ഷ്യം മാത്രമാണ് നമ്മുടെ സൈന്യത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതിനായി എല്ലാവരും മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. സമൂഹ്യാകലം, മാസ്ക് ധരിക്കൽ, ആൾകൂട്ടം ഒഴിവാക്കൽ, ശുചിത്വം എന്നിവ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights:farmers are playing a major role in efforts to build a self reliant India

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented