ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലാളികളെ വിമാനത്തില്‍ നാട്ടിലെത്തിച്ച കര്‍ഷകന്‍ തൂങ്ങി മരിച്ച നിലയില്‍


പപ്പൻ സിങ് ഗെഹലോത്ത് |ഫോട്ടോ: twitter.com/Iam_Ayushmann

ന്യൂഡല്‍ഹി: 2020-ലെ കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ യാത്രാ പ്രതിസന്ധിയില്‍ തന്റെ തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് വിമാനത്തില്‍ അയച്ച് വാര്‍ത്തകളില്‍ നിറഞ്ഞ കര്‍ഷകനാണ് പപ്പന്‍ സിങ് ഗെഹലോത്ത്. 55-കാരനായ പപ്പന്‍ സിങിനെ ബുധനാഴ്ച ഡല്‍ഹിയിലെ ഒരു ക്ഷേത്രത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ഡല്‍ഹിയിലെ ആലിപോര്‍ മേഖലയിലുള്ള സ്വന്തം വീടിന് മുന്നിലുള്ള ക്ഷേത്രത്തിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് പപ്പന്‍ സിങിന്റെ മൃതദേഹം കണ്ടെത്തിയത്. അസുഖമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഒരു ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.



കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി. ലോക്ക്ഡൗണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ കുടുങ്ങി കിടന്ന വേളയില്‍ പപ്പന്‍ സിങ് ഗെഹലോത്ത് തന്റെ തൊഴിലാളികളെ വിമാനത്തില്‍ നാട്ടിലേക്കയച്ചത് ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത ആയിരുന്നു. കോവിഡ് പ്രതിസന്ധി അയഞ്ഞതിന് ശേഷം തൊഴിലാളികളെ അവരുടെ നാട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് എത്തിച്ചതും വിമാനത്തിലായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: Farmer Who Sent Workers Home On Plane During Lockdown Found Dead


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented