സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ ബിൽക്കിസ് ദാദിയെ പോലീസ് തടഞ്ഞപ്പോൾ | Photo: PTI
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാനെത്തിയ ഷഹീന്‍ബാഗ് ആക്ടിവിസ്റ്റ് ബില്‍ക്കിസ് ദാദിയെ സിംഘു അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. ഇവരെ പിന്നീട് പോലീസ് കരുതല്‍ തടങ്കലിലാക്കി.
'ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്. ഞങ്ങള്‍ ഇന്ന് കര്‍ഷകരുടെ പ്രക്ഷോഭത്തിന് പിന്തുണയുമായി ഇന്ന് പോകും. ഞങ്ങള്‍ ഞങ്ങളുടെ ശബ്ദമുയര്‍ത്തും. സര്‍ക്കാര്‍ ഞങ്ങളെ കേട്ടേ മതിയാകൂ.' പ്രക്ഷോഭത്തില്‍ പങ്കാളിയാകാന്‍ പോകുന്നതിന് മുമ്പ് ബില്‍ക്കിസ് ദാദി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പൗരത്വനിയമഭേദഗതിക്കെതിരേ ഷഹീന് ബാഗില്‍ നടന്ന സ്ത്രീകളുടെ പ്രക്ഷോഭത്തിലൂടെയാണ് ബില്‍ക്കിസ് ദാദി വാര്‍ത്തകളില്‍ താരമാകുന്നത്. പ്രക്ഷോഭം രൂക്ഷമായ ജനുവരിയില്‍ നിരവധി സിഖ് കര്‍ഷകര്‍ സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഭക്ഷണവുമായി എത്തിയിരുന്നു.
കഴിഞ്ഞ ആറുദിവസമായി മുപ്പതിലധികം കര്‍ഷക സംഘടനയിലെ അംഗങ്ങളാണ് ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധം നടത്തുന്നത്.
Content Highlights: Farmer's protet: Bilkis dadi stopped by police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..