കര്‍ഷകരുടെ സമരം: ഡല്‍ഹി അതിര്‍ത്തികള്‍ കനത്ത സുരക്ഷാവലയത്തില്‍


സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ജന്തര്‍മന്തറില്‍ മഹാപഞ്ചായത്തിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.

ഡൽഹിയിലേക്ക് എത്തുന്നവരെ പോലീസ് പരിശോധിക്കുന്നു | Photo - ANI

ന്യൂഡല്‍ഹി: തൊഴിലില്ലായ്മക്കെതിരെ കര്‍ഷക സംഘടനകള്‍ ജന്തര്‍മന്തറില്‍ നടത്താനിരിക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹി അതിര്‍ത്തികളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. മീററ്റ് എക്‌സ്പ്രസ് വേയിലെ സിംഘു, ഗാസിപുര്‍ അതിര്‍ത്തികളാണ് സുരക്ഷാസേനയെ വന്‍തോതില്‍ വിന്യസിച്ചിട്ടുള്ളത്. രണ്ടിടത്തും പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതിനിടെ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ഡല്‍ഹി പോലീസ് എല്ലാവരെയും പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്.

സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ജന്തര്‍മന്തറില്‍ മഹാപഞ്ചായത്തിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. എന്നാല്‍ പ്രക്ഷോഭത്തിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ലഖിംപുര്‍ ഖേരി സംഭവത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നും അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയെ അറസ്റ്റു ചെയ്യണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. അതിനിടെ ഗതാഗതക്കുരുക്കിനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യതലസ്ഥാനത്തെ വിവിധ റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ഡല്‍ഹി പോലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.



സമരത്തിന്റെ പശ്ചാത്തലത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്തിനെ യു.പി. അതിര്‍ത്തിയില്‍നിന്ന് ഡല്‍ഹി പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. തലസ്ഥാനത്തേക്ക് വാഹനത്തില്‍ വന്നുകൊണ്ടിരുന്ന അദ്ദേഹത്തെ ഗാസിപുരിലാണ് തടഞ്ഞത്. പിന്നീട് മധു വിഹാര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയശേഷം വിട്ടയച്ചു. മുന്‍കരുതലെന്ന നിലയിലാണ് ടികായത്തിനെ തടഞ്ഞതെന്ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മിഷണര്‍ ദീപേന്ദ്ര പഥക്ക് പറഞ്ഞു. ജന്തര്‍മന്ദറിലേക്ക് പോവരുതെന്ന് അഭ്യര്‍ഥിച്ചെന്നും അദ്ദേഹമത് സമ്മതിച്ചെന്നും പോലീസ് അറിയിച്ചു.

കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താനാവില്ലെന്നും അവസാനശ്വാസംവരെയും പോരാട്ടം തുടരുമെന്നും ടികായത്ത് ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച നടക്കുന്ന സമരത്തില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് അതിര്‍ത്തികളില്‍ സുരക്ഷ വര്‍ധിപ്പിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.

Content Highlights: farmers protest delhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented