കര്‍ഷക സമരത്തിലെ പല നേതാക്കള്‍ക്കും കെജ്രിവാളിനെപ്പോലെ രാഷ്ട്രീയമോഹം- അനില്‍ വിജ്


കര്‍ഷക നേതാവായ ഗുര്‍ണാം സിങ് ചാദുനി അത്തരത്തിലൊരു വ്യക്തിയാണെന്നും മന്ത്രി വിമര്‍ശിച്ചു.

അനിൽ വിജ് | photo: UNI

ചണ്ഡീഗഡ്: കര്‍ഷകസമരത്തിലെ നേതാക്കളെ വിമര്‍ശിച്ച് ഹരിയാന ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അനില്‍ വിജ്. കേന്ദ്രവുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ പല നേതാക്കള്‍ക്കും താത്പര്യമില്ല. 2012ല്‍ അണ്ണാ ഹസാരെ നടത്തിയ സമരത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാവും പിന്നീട് ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പോലെ രാഷ്ട്രീയ മോഹവുമായി നടക്കുന്നവരാണ് പല നേതാക്കളുമെന്നും അദ്ദേഹം ആരോപിച്ചു.

കര്‍ഷക നേതാവായ ഗുര്‍ണാം സിങ് ചാദുനി അത്തരത്തിലൊരു വ്യക്തിയാണെന്നും മന്ത്രി പറഞ്ഞു. 2012ല്‍ അണ്ണാ ഹസാരെക്ക് ഒപ്പം കൂടിയ പലര്‍ക്കും രാഷ്ട്രീയമോഹങ്ങളുണ്ടായിരുന്നു. അതിലൊരാളായ കെജ്രിവാള്‍ മുഖ്യമന്ത്രിയായി. അതുപോലൊരു അവസരം ലഭിക്കുമെന്നാണ് ഗുര്‍ണാമിനെ പോലെയുള്ളവര്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പരിഹസിച്ചു.

കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കണം എന്ന് ഇവര്‍ ആഗ്രഹിക്കുന്നില്ല. അവർക്കിടയില്‍ ഇത് അഭിപ്രായവ്യത്യാസം ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ചാദുനിക്ക് ഏഴ് ദിവസത്തെ സസ്‌പെന്‍ഷന്‍ ലഭിച്ചത്, കർഷക സമര നേതാവായ ഗുര്‍ണാം സിങ് ചാദുനിക്കെതിരേ സംഘടന എടുത്ത നടപടി ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു.

സംയുക്ത കര്‍ഷക മോര്‍ച്ചയില്‍നിന്ന് കഴിഞ്ഞ ദിവസം ഭാരതീയ കിസാന്‍ (യു) നേതാവ് ഗുര്‍ണാമിനെ ഏഴ് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സമരത്തില്‍ പങ്കെടുക്കുന്ന പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘടനകള്‍ അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചതിന്റെ പേരിലായിരുന്നു നടപടി. സമരം കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതരിയാണെന്നും രാഷ്ട്രീയം തങ്ങളുടെ വിഷയമല്ലെന്നുമാണ് ഈ വിഷയത്തില്‍ കര്‍ഷക നേതാക്കള്‍ പ്രതികരിച്ചത്.

Content Highlights: farmer leaders like Gurnam singh had political aspirations like Kejriwal says Haryana Minister

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented