ലക്ക്‌നൗ: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശില്‍ ബിജെപി എം.എല്‍.എ രാജിവെച്ചു. മീരാപുരില്‍നിന്നുള്ള എം.എല്‍.എ അവ്താര്‍ സിങ്ങ് ബദാന ആണ് താന്‍ രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്.  കാര്‍ഷിക നിയമത്തിനെതിരായ കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി. 

ഫരീദാബാദ്, മീറത്ത് മണ്ഡലങ്ങളിലെ മുന്‍ എം.പിയുമായിരുന്നു ബദാന. ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ ബദാന സന്ദര്‍ശിച്ചിരുന്നു. എം.എല്‍.എ സ്ഥാനം ഉള്‍പ്പെടെയുള്ള എല്ലാ പദവികളില്‍ നിന്നും രാജിവയ്ക്കുന്നതായി ബദാന വ്യക്തമാക്കി. 

Content Highlight: Farm Laws; Avtar Singh Bhadana MLA quits BJP