ജസ്റ്റിസ് എൻ വി രമണ | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: നീതിന്യായവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് അതിന്റെ പ്രധാനശക്തിയെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എന്‍ വി രമണ. സമ്മര്ങ്ങളേയും പ്രതിബന്ധങ്ങളേയും അതിജീവിച്ച് ആദര്‍ശങ്ങളിലുറച്ച് നില്‍ക്കുന്നവരും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ ഭയരഹിതരുമാവണം ന്യായാധിപരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിശ്വാസവും സ്വീകാര്യതയും ജനങ്ങളില്‍ നിന്ന് ലഭിക്കേണ്ടതാണെന്നും മറിച്ച് ഇവയെല്ലാം അധികാരമുപയോഗിച്ച് നേടേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയുടെ ജീവിതം ഉത്തമമാണെന്ന് വിശേഷിപ്പിക്കപ്പെടാന്‍ വിനയം, ക്ഷമാശീലം, കരുണ, തൊഴില്‍ നൈതികത, കൂടുതല്‍ കാര്യങ്ങള്‍ ഗ്രഹിക്കാനും സ്വയം മെച്ചപ്പെടുത്താനുമുള്ള ആവേശം തുടങ്ങി നിരവധി ഗുണങ്ങള്‍ അയാളുടെ ജീവിതത്തില്‍ ഉണ്ടായിരിക്കണം- ജസ്റ്റിസ് രമണ കൂട്ടിച്ചേര്‍ത്തു.
ഒരു ന്യായാധിപന് തന്റെ ആദര്‍ശങ്ങളില്‍ ഉറച്ചു നില്ക്കുന്ന, ധൈര്യപൂര്‍വം തീരുമാനങ്ങളെടുക്കുന്ന വ്യക്തിയാവണം. എല്ലാ സമ്മര്‍ദങ്ങളേയും തടസ്സങ്ങളേയും അതിജീവിക്കാനുള്ള പ്രാപ്തിയാണ് ഒരു ന്യായാധിപന് വേണ്ട പ്രധാന ഗുണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ജഡ്ജി എ ആര് ലക്ഷ്മണന്റെ മരണത്തില്‍ അനുശോചിച്ച് ശനിയാഴ്ച നടന്ന യോഗത്തിലാണ് ജസ്റ്റിസ് രമണ ഇക്കാര്യങ്ങള്‍ പ്രസ്താവിച്ചത്.
ജസ്റ്റിസ് രമണയ്ക്കെതിരെ ആരോപണങ്ങളുന്നയിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്മോഹന് റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്് എ ബോബ്ഡെയ്ക്ക് കത്തയച്ച സാഹചര്യത്തില്‍ ജസ്റ്റിസ് രമണയുടെ പ്രസ്താവന പലവിധത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. കത്തയച്ചതിന് ശേഷം ആദ്യമായാണ് പൊതു പരിപാടിയില്‍ ജസ്റ്റിസ് രമണ ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നത്.
നമ്മുടെ മൂല്യങ്ങളാണ് ഏറ്റവും വലിയ സമ്പത്തെന്നും അവയെ വിസ്മരിക്കരുതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഊര്‍ജസ്വലവും സ്വതന്ത്രവുമായ ഒരു നീതിന്യായവ്യവസ്ഥയാണ് ആധുനികകാലഘട്ടത്തിനാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികച്ച വ്യക്തിയും ന്യായാധിപനുമായിരുന്ന ലക്ഷ്മണയുടെ വാക്കുകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കണമെന്നും ജസ്റ്റിസ് രമണ ഓര്‍മിപ്പിച്ചു.
Content Highlights: Faith, Acceptability Have To Be Earned, Not Commanded Justice N V Ramana
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..