ന്യൂഡൽഹി: ഫെയര്‍ ആന്റ് ലവ്‌ലി ഉത്പന്നങ്ങളുടെ പേരിലുള്ള ഫെയര്‍ എടുത്തുകളയാനൊരുങ്ങി യൂണിലിവര്‍ കമ്പനി. തൊലി നിറം വെളുപ്പിക്കാന്‍ സഹായിക്കുന്നുവെന്ന് അവകാശ വാദം ഉന്നയിക്കുന്ന യൂണിലിവറിന്റെ കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം.
യൂണിലിവറിന്റെ സ്‌കിന്‍ ക്രീമിലെ 'ഫെയര്‍' എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്നാണ് യൂണിലിവര്‍ കമ്പനി അറിയിച്ചത്. റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിനുശേഷമേ പുതിയ പേരിന്റെ പ്രഖ്യാപനമുണ്ടാവൂ.
കമ്പനിയുടെ ഫെയര്‍നെസ്സ് ഉത്പന്നങ്ങള്‍ക്ക് ദക്ഷിണേഷ്യയിലാണ് കൂടുതലും ഉപഭോക്താക്കളുള്ളത്. വെളുത്ത നിറം നല്‍കുമെന്ന അവകാശ വാദം ഉന്നയിക്കുന്ന ഉത്പന്നങ്ങള്‍ക്കതിരേ സാമൂഹിക മാധ്യമങ്ങളിലും മറ്റും വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ പുനരാലോചന.
വാക്കുകളുടെ ഉപയോഗത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് കമ്പനി ആലോചക്കുന്നത്. സ്‌കിന്‍ ലൈറ്റനിങ്ങ് സ്‌കിന്‍ വൈറ്റനിങ് എന്ന വാക്കുകള്‍ക്ക് പകരം സ്‌കിന്‍ റജുവിനേഷന്‍, സ്‌കിന്‍ വൈറ്റാലിറ്റി എന്ന വാക്കുകള്‍ ഉത്പന്നത്തിന്റെ ഗുണഗണങ്ങളില്‍ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ കമ്പനിയില്‍ നടക്കുന്നുണ്ട്.
യൂണിലിവറിന്റെ ഇന്ത്യന്‍ കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തൊലിനിറത്തെക്കുറിച്ച്‌പരാമര്‍ശങ്ങളുള്ള ഉത്പന്നങ്ങള്‍ക്കെതിരേ നേരത്തെ ജനരോഷമുയര്‍ന്നതാണ്. എന്നാല്‍ അടുത്ത കാലത്തായി അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെയുണ്ടായ പോലീസ് വെടിവെപ്പും മറ്റും വിഷയം വീണ്ടും പൊതുമധ്യത്തില്‍ സജീവ ചര്‍ച്ചയിലേക്കിട്ടു.
2014 ലെ മിസ് അമേരിക്കയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ അമേരിക്കക്കാരിയായിരുന്ന നിന ദാവുലുരി ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ ഒപ്പിട്ട കൂട്ട നിവേദനവും വലിയ വാര്‍ത്തയായിരുന്നു.
content highlights: Fair and lovely to lose fair from name, hints Unilever
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..