മൂന്നാമതും മുഖ്യമന്ത്രിയാകാന്‍ ഫട്‌നവിസ്; ഷിന്ദേയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം


2019ൽ വെറും 80 മണിക്കൂർ മാത്രമായിരുന്നു ഫട്നവിസ് അധികാരത്തിലുണ്ടായിരുന്നത്. ശിവസേന - എൻസിപി - കോൺഗ്രസ് സഖ്യം ചേർന്ന് ബിജെപിയെ അധികാരത്തിൽ നിന്ന് താഴെ ഇറക്കുകയായിരുന്നു. തുടർന്ന് ഉദ്ദവ് താക്കറെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നൽകുകയും ചെയ്തു. 

ദേവേന്ദ്ര ഫട്നവിസ്, ഏകനാഥ് ഷിന്ദേ | ഫോട്ടോ: പിടിഐ

മുംബൈ: നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മഹാരാഷ്ട്രയില രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നു. ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചതോടെ ബിജെപിയുടെ നേതൃത്വത്തില്‍ സർക്കാർ രൂപവത്കരണത്തിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. നിലവിലെ പ്രതിപക്ഷ നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫട്നവിസ് വീണ്ടും മുഖ്യമന്ത്രിയായേക്കും. ഉദ്ദവ് താക്കറെയുടെ മുൻ വിശ്വസ്തനും വിമത എംഎൽഎമാരുടെ നേതാവുമായി ഏക്നാഥ് ഷിന്ദേയെ ഉപമുഖ്യമന്ത്രിയാക്കിയേക്കുമെന്നാണ് റിപ്പോർട്ട്.

മൂന്നാം തവണയാണ് ദേവേന്ദ്ര ഫട്നവിസ് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 2014-ഉം 2019-ഉം അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. എന്നാൽ, 2019-ൽ വെറും 80 മണിക്കൂർ മാത്രമായിരുന്നു അദ്ദേഹം അധികാരത്തിലുണ്ടായിരുന്നത്. ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയായിരുന്നു. തുടർന്ന് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി.

ബുധനാഴ്ച മുംബൈയിലെത്തിയ മുഴുവൻ ബി.ജെ.പി. എം.എൽ.എ.മാരും നഗരത്തിലെ പ്രസിഡന്റ്‌ ഹോട്ടലിൽ താമസിക്കുകയാണ്. ദേവേന്ദ്ര ഫട്‌നവിസ് വ്യാഴാഴ്ച സർക്കാർ രൂപത്‌കരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ഗോവയിലുള്ള ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമതസംഘം ഇന്ന് മുംബൈയിലെത്തും. ബി.ജെ.പി.യുമായി സർക്കാർ രൂപവത്‌കരണ കാര്യങ്ങൾ ചർച്ചചെയ്യുമെന്ന് ശിവസേനാ വിമത നേതാക്കൾ അറിയിച്ചു. ഏക്നാഥ് ഷിന്ദെ വിമത എംഎൽഎമാരെ ഇന്ന് കാണും. ഇതിന് ശേഷം ഗവണറുമായി കൂടിക്കാഴ്ച നടത്തുമെന്നുമാണ് റിപ്പോർട്ട്.

വിമത എംഎൽഎമാർക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാകാതെ മുന്നോട്ടു പോകേണ്ടതുണ്ട്. അതിനുവേണ്ടി എന്തെല്ലാം നടപടികളാണ് പൂർത്തിയാക്കേണ്ടതെന്ന കാര്യങ്ങൾ സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. ഏതെങ്കിലും പാർട്ടിയുമായി ലയിച്ച് കൂറുമാറ്റ നിയമത്തെ മറികടക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വിമത എംഎല്‍എമാർ ബിജെപിയില്‍ ലയിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല.

Content Highlights: Fadnavis likely to be CM, Eknath Shinde deputy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


spin trio shines India decimate West Indies to win series 4-1

1 min

10 വിക്കറ്റും വീഴ്ത്തി സ്പിന്നര്‍മാര്‍ തിളങ്ങി; അഞ്ചാം ട്വന്റി 20-യിലും വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ

Aug 8, 2022

Most Commented