പ്രതീകാത്മക ചിത്രം | Mathrubhumi archives
ന്യൂഡല്‍ഹി: ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി വിമാനത്താവളങ്ങളില്‍ ഡിജി യാത്ര എന്ന പേരില്‍ പുതിയ സംവിധാനത്തിന് തുടക്കമിട്ട് ഇന്ത്യ. ചെക്ക് പോയിന്റുകളില്‍ കടലാസ് രഹിതമായും ബുദ്ധിമുട്ടില്ലാതെയും യാത്രക്കാരുടെ തിരിച്ചറിയല്‍ പരിശോധന നടത്താന്‍ ഇതുവഴി സാധിക്കും. ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യക്തികളുടെ മുഖം പരിശോധിക്കും. ഇത് ബോര്‍ഡിങ് പാസുമായി ബന്ധിപ്പിച്ചിട്ടുണ്ടാവും. ആദ്യ ഘട്ടം എന്ന നിലയില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് മാത്രമായി ഇന്ന് ഡല്‍ഹി, ബംഗളുരു, വാരാണസി എന്നീ മൂന്ന് വിമാനത്താവളങ്ങളില്‍ ഈ സംവിധാനം അവതരിപ്പിച്ചു.
ഹൈദരാബാദ്, കൊല്‍ക്കത്ത, പുണെ, വിജയവാഡ എന്നിവിടങ്ങളില്‍ 2023 മാര്‍ച്ചോടുകൂടി ആഭ്യന്തര യാത്രക്കാര്‍ക്കായി ഡിജി യാത്ര അവതരിപ്പിക്കും. ക്രമേണ മറ്റ് വിമാനത്താവളങ്ങളിലേക്കും ഇതെത്തിക്കും.
പുതിയ സംവിധാനത്തിലേക്ക് മാറുമ്പോള്‍ ആധാര്‍ വെരിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ ഡിജി യാത്ര ആപ്പില്‍ യാത്രികര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണിലെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ഉപയോഗിച്ച് സ്വന്തം ചിത്രം പകര്‍ത്തിയാണ് ഈ വണ്‍ ടൈം രജിസ്ട്രേഷന്. അതേസമയം ഇങ്ങനെ ശേഖരിക്കുന്ന ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഡാറ്റ പുറത്തുള്ള സെര്‍വറുകളിലേക്ക് മാറ്റില്ല പകരം ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന സ്മാര്‍ട്ഫോണില്‍ തന്നെയാണ് സൂക്ഷിക്കുക.
Content Highlights: facial recognition based digi yatra, indian airports, digi yatra app
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..