ന്യൂഡല്‍ഹി: ശശി തരൂരിനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും എതിരെ അവകാശ ലംഘനത്തിന് ബിജെപി എംപി നിഷികാന്ത് ദുബെ നോട്ടീസ് നല്‍കി. പാര്‍ലമെന്ററി നടപടിക്രമത്തിന്റെ മാന്യത, ധാര്‍മ്മികത, അടിസ്ഥാന തത്ത്വങ്ങള്‍ എന്നിവയുടെ എല്ലാ പരിധികളും ലംഘിച്ചുവെന്നും വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ലമെന്റി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ നിഷികാന്ത് ദുബെയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് എംപിയും കമ്മിറ്റി ചെയര്‍മാനുമായ ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു. ഫെയ്സ്ബുക്ക് വിവാദം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ താന്‍ മുന്നോട്ടുവെച്ച വിഷയങ്ങളേയും തീരുമാനത്തേയും അപഹസിക്കുന്ന രീതിയില്‍ ബിജെപി എംപി സമൂഹമാധ്യമങ്ങളില്‍ അവതരിപ്പിച്ചുവെന്നാണ് ശശി തരൂരിന്റെ വാദം.
ഫെയ്സ്ബുക്ക് വിവാദം ചര്‍ച്ച ചെയ്യാന്‍ പാനല്‍ യോഗം വിളിക്കാനുള്ള തീരുമാനത്തെ അവഹേളിക്കുന്ന തരത്തിലാണ് ദുബെ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് തരൂര്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ദുബെയുടെ അവഹേളനപരമായ പരാമര്‍ശങ്ങള്‍ തന്റെ പദവിയെ മാത്രമല്ല പൊതുതാല്‍പര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു സ്ഥാപനത്തിനാണ് അപമാനമുണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..