കുറഞ്ഞ നിരക്ക്; ബിജെപിയെ ഇലക്ഷന്‍ പരസ്യങ്ങളില്‍ ഫെയ്‌സ്ബുക്ക് കൈയയച്ച് സഹായിച്ചെന്ന് റിപ്പോര്‍ട്ട്‌


ലാഭരഹിത മാധ്യമ സ്ഥാപനമായ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവും ആഡ് ഡോട്ട് വാച്ച് സ്ഥാപനവും നടത്തിയ സാമൂഹിക മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ സംബന്ധിച്ചുള്ള പഠനത്തിലാണ് ഇക്കാര്യമുള്ളത്

ഫെയ്‌സ്ബുക്ക് മേധാവി മാർക് സക്കർബർഗിനൊപ്പം പ്രധാനമന്ത്രി മോദി (ഫയൽ)|ഫോട്ടോ:AP

ന്യൂഡല്‍ഹി: രാജ്യത്തെ മറ്റു പാര്‍ട്ടികളില്‍ നിന്ന് ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞ തുകയ്ക്കാണ്‌ ഭരണകക്ഷിയായ ബിജെപിയില്‍ നിന്ന് ഫെയ്‌സ്ബുക്ക് പരസ്യ നിരക്ക് ഈടാക്കുന്നതെന്ന് റിപ്പോര്‍ട്ട്. 2019-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഉള്‍പ്പടെ 22 മാസത്തിനിടെ ഇന്ത്യയില്‍ നടന്ന പത്തില്‍ ഒമ്പത് തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് ഫെയ്‌സ്ബുക്ക് വന്‍ ഇളവ് നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനമായ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവും ആഡ് ഡോട്ട് വാച്ച് സ്ഥാപനവും നടത്തിയ സാമൂഹിക മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ സംബന്ധിച്ചുള്ള പഠനത്തിലാണ് ഇക്കാര്യമുള്ളത്.

2019 ഫെബ്രുവരി മുതല്‍ 2020 നവംബര്‍ വരെ ഫെയ്‌സ്ബുക്കില്‍ നല്‍കിയ 5,36,070 രാഷ്ട്രീയ പരസ്യങ്ങളുടെ ഡാറ്റ ഇവര്‍ വിശകലനം ചെയ്തു. രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് മെറ്റ പ്ലാറ്റ്‌ഫോമുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുതാര്യത ടൂള്‍ വഴിയാണ് ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്.

ഒരു പരസ്യം പത്ത് ലക്ഷം തവണ കാണിക്കുന്നതിന് ബിജെപി സംഘടനകളുടെ പേജുകളില്‍ നിന്നും സ്ഥാനാര്‍ഥികളുടെ പേജുകളില്‍ നിന്നും ശരാശരി 41,844 രൂപയാണ് ഫെയ്‌സ്ബുക്ക് ഈടാക്കുന്നത്. എന്നാല്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ നിന്ന് ഇത്രയും തവണ പരസ്യം കാണിക്കുന്നതിന് 53,776 രൂപയാണ് ഈടാക്കുന്നത്. അതായത് ബിജെപിയില്‍ നിന്ന് ഇടാക്കുന്നതിനേക്കാള്‍ 29 ശതമാനം അധികം കോണ്‍ഗ്രസില്‍ നിന്ന് ഫെയ്‌സ്ബുക്ക് പരസ്യ നിരക്ക് ഈടാക്കുന്നുവെന്ന് ഇവരുടെ പഠനം പറയുന്നു.

കഴിഞ്ഞ 22 മാസക്കാലയളവില്‍ ബിജെപിയും അനുബന്ധ വ്യക്തികളും സംഘടനകളും 10.41 കോടി രൂപ ഫെയ്‌സ്ബുക്കില്‍ പരസ്യത്തിനായി വിനിയോഗിച്ചിട്ടുണ്ട്. 6.4 കോടി രൂപയാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ ചെലവഴിച്ചിട്ടുള്ളത്. ബിജെപിയില്‍ നിന്ന് ഈടാക്കുന്ന നിരക്കല്ല കോണ്‍ഗ്രസില്‍ നിന്നും ഈടാക്കുന്നത് എന്നത് കൊണ്ട് 1.17 കോടി രൂപ കോണ്‍ഗ്രസ് അധികമായി നല്‍കേണ്ടി വന്നിട്ടുണ്ട്.

ബിജെപിയെ പിന്തുണക്കുന്ന പരസ്യാദാതാക്കളില്‍ നിന്നും ഫെയ്‌സ്ബുക്ക് സമാനമായ രീതികളില്‍ തന്നെയാണ് നിരക്ക് ഈടാക്കുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ബിജെപിയെ പിന്തുണക്കുന്ന
പരസ്യദാതാവില്‍ നിന്ന് 39,552 രൂപയാണ് പത്ത് ലക്ഷം വ്യൂസിന് ഫെയ്‌സ്ബുക്ക് ഈടാക്കിയത്. എന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്ന പരസ്യദാതാവില്‍ നിന്ന് ഇതേ വ്യൂസിന് 52,150 രൂപ ഇടാക്കി. നിരക്കിലുള്ള വ്യത്യാസം 32 ശതമാനം.


Content Highlights: Facebook charged BJP less for India election ads than others

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented