പ്രതീകാത്മക ചിത്രം | PTI
ഹൈദരാബാദ്:മഹാരാഷ്ട്രയില്‍ പ്രയോഗിച്ച് വിജയിച്ച തന്ത്രങ്ങളുടെ ബലത്തില്‍ തെലങ്കാന വഴി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിടിക്കാന്‍ ബി.ജെ.പി. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഈ മേഖലയിലെ 129 ലോക്സഭാ സീറ്റുകളിലും വേരോട്ടം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനപരിപാടികള്‍ക്ക് ശനിയാഴ്ച ഹൈദരാബാദില്‍ ആരംഭിക്കുന്ന ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗം രൂപം നല്‍കും.
'മിഷന് ദക്ഷിണേന്ത്യ 2024' എന്നുപേരിട്ട പ്രവര്‍ത്തനപരിപാടിക്ക് തെലങ്കാനയില്‍ തുടക്കം കുറിക്കാനാണ് നീക്കം. സംസ്ഥാനത്ത് ടി.ആര്.എസ്. സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചുകഴിഞ്ഞെന്ന് ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് വെള്ളിയാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ചുവര്‍ഷത്തിനുശേഷം ഡല്‍ഹിക്ക് പുറത്തുനടക്കുന്ന ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗത്തിനാണ് ഹൈദരാബാദ് ആതിഥ്യം വഹിക്കുന്നത്. 2004-ലാണ് നഗരത്തില്‍ ഒടുവില്‍ ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗം നടന്നത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സജീവമാകാന്‍ കേന്ദ്രമന്ത്രി അമിത് ഷാ തയ്യാറാക്കിയ പ്രവര്‍ത്തന പരിപാടി നടപ്പാക്കാനാണ് ബി.ജെ.പി. ഒരുങ്ങുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..