മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയ്സിങ്റാവു ഗെയ്ക്‌വാദ്‌ പാർട്ടി വിട്ടു


ജെയ്സിങ്റാവു ഗൈക്വാദ് പാട്ടീൽ |Photo:twitter.com|@JaysingraoGP

മുംബൈ: ഏക്‌നാഥ് ഖഡ്‌സെക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ മറ്റൊരു മുതിര്‍ന്ന നേതാവ് കൂടി ബിജെപി വിട്ടു. മുന്‍ കേന്ദ്രമന്ത്രിയായ ജെയ്സിങ്റാവു ഗെയ്ക്‌വാദ് പാട്ടീലാണ് ഇന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. മഹാരാഷ്ട്ര ബി.ജെ.പി.പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടിലിന് ചൊവ്വാഴ്ച രാവിലെ തന്റെ രാജിക്കത്ത് അദ്ദേഹം അയച്ചു.

പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറാണ്, എന്നാല്‍ പാര്‍ട്ടി അതിനുളള അവസരം എനിക്ക് നല്‍കുന്നില്ല. അതുകൊണ്ട് ഞാന്‍ രാജിവെക്കുന്നു.' ജെയ്സിങ് റാവു വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യോട് പറഞ്ഞു. പത്ത് വര്‍ഷത്തോളമായി പാര്‍ട്ടിനേതൃത്വം തന്നെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'എംഎല്‍എയോ എംപിയോ ആകാന്‍ എനിക്ക് താല്പര്യമില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി അത്തരത്തിലൊരു ഉത്തരവാദിത്വം എനിക്ക് നല്‍കാനാണ് ഞാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പാര്‍ട്ടി എനിക്ക് അവസരം നല്‍കിയില്ല. സംസ്ഥാനത്ത് പാര്‍ട്ടിയെ വളര്‍ത്താന്‍ പ്രയത്നിച്ചവരെ പാര്‍ട്ടിക്ക് ആവശ്യമില്ല' ജെയ്സിങ് പറഞ്ഞു.

അതേ സമയം ഗെയ്ക്‌വാദ്‌ പാട്ടീലിന്റെ രാജിയില്‍ പ്രതികരിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ തയ്യാറായില്ല.

Content Highlights: Ex-Union minister Jaysingrao Gaikwad Patil resigns from BJP

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented