'പ്രധാനമന്ത്രിയോട് നന്ദി പറയണം'; സമരം അവസാനിപ്പിച്ച് മടങ്ങണം: കർഷകരോട് ഹരിയാന മന്ത്രി


കർഷകർ സമരം അവസാനിപ്പിച്ച് തിരികെ പോകണമെന്നും തങ്ങളുടെ ജോലിയിൽ വീണ്ടും തുടരണമെന്നും അനിൽ വിജ് ട്വീറ്റ് ചെയ്തു.

മന്ത്രി അനിൽ വിജ്, കർഷക സമത്തിൽ നിന്നുള്ള ദൃശ്യം | Photo: UNI, ANI

ചണ്ഡീഗഢ്: കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് കർഷകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പ്രകടിപ്പിക്കണമെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ്. എല്ലാ കർഷകരും സമരം അവസാനിപ്പിച്ച് മടങ്ങണമെന്നും തങ്ങങ്ങളുടെ ജോലികൾ ആരംഭിക്കണമെന്നും അനിൽ വിജ് ആവശ്യപ്പെട്ടു.

വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിച്ചതിന് എല്ലാ കർഷക സംഘടനകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പ്രകടിപ്പിക്കണം. ഗുരുനാനാക് ദേവിന്റെ പ്രകാശ് ഉത്സവത്തിലാണ് ഈ നിയമങ്ങൾ പിൻവലിച്ചിരിക്കുന്നത്. കർഷകർ സമരം അവസാനിപ്പിച്ച് തിരികെ പോകണമെന്നും തങ്ങളുടെ ജോലിയിൽ വീണ്ടും തുടരണമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

കർഷകർ സമരം തുടരുന്ന പശ്ചാത്തലത്തിൽ നിയമം നടപ്പിലാക്കി ഒരു വർഷത്തിന് ശേഷമാണ് നിയമം റദ്ദാക്കുന്നത്. നിയമങ്ങളെ എതിർത്ത കർഷകരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു എന്നായിരുന്നു മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞത്.

Content Highlights: Express Gratitude To PM, End Protest - Haryana Minister

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


pc george-pinarayi

2 min

'ഒരു മറ്റേപ്പണിക്കും പോയിട്ടില്ല, എന്തിന് ഭയക്കണം ? പിണറായിയോട് പ്രതികാരം ചെയ്യും'- പി.സി. ജോര്‍ജ്

Jul 2, 2022

Most Commented