Photo: ANI
ബെംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കീഴടങ്ങി. ആദിത്യറാവു എന്നയാളാണ് ബെംഗളൂരു പോലീസിനു മുന്നില്‍ കീഴടങ്ങിയത്.
ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ബുധനാഴ്ച രാവിലെയാണ് ആദിത്യറാവു പോലീസിനു മുന്നില്‍ കീഴടങ്ങിയത്.
സ്ഫോടകവസ്തുക്കള്‍ എത്തിച്ചയാളുടെ ദൃശ്യങ്ങള്‍ വിമാനത്താവളത്തിലെ സി.സി.ടി.വി.യില്‍നിന്ന് ലഭിച്ചിരുന്നു. കര്‍ണാടകയിലെ വിമാനത്താവളങ്ങളില്‍ മുമ്പുണ്ടായ വ്യാജ ബോംബ് ഭീഷണികള്‍ പരിശോധിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. 2018ല്‍ ബെംഗളൂരു വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ ആളെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇയാള്‍ ശിക്ഷയുമനുഭവിച്ചിരുന്നു.
കഴിഞ്ഞ ദിവസം മംഗളൂരുവിലെ സിസിടിവിയില്‍ പതിഞ്ഞ രൂപത്തിന് 2018ലെയാളുമായി സാദൃശ്യമുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. പോലീസ് സംശയിച്ച ഇയാള്‍ തന്നെയാണോ കീഴടങ്ങിയ ആദിത്യ റാവു എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
വിമാനത്താവളവുമായി ബന്ധപ്പെട്ട് ജോലിക്കു വേണ്ടി നൽകിയ അപേക്ഷ തള്ളിക്കളഞ്ഞതാണ് 2018ലെ വ്യാജ ബോംബ് ഭീഷണി സംഭവത്തിലേക്ക് അന്നത്തെ പ്രതിയെ നയിച്ചത്.
തിങ്കളാഴ്ചയാണ് ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന സ്ഫോടകവസ്തുക്കള്‍ ലാപ്ടോപ് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ മംഗളൂരു അന്താരാഷ്ട്രവിമാനത്താവളത്തില്‍ കണ്ടെത്തിയത്. വിമാനത്താവളത്തിന്റെ കെഞ്ചാര്‍ ടെര്‍മിനലിലെ ടിക്കറ്റ് കൗണ്ടറിന് സമീപമാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ബാഗ് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് സ്ഫോടകവസ്തുക്കളാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. യാത്രക്കാരെയും മാറ്റി. ബോംബ് സ്‌ക്വാഡെത്തി സ്ഫോടകവസ്തുക്കള്‍ കസ്റ്റഡിയിലെടുത്ത് കെഞ്ചാര്‍ മൈതാനത്തേക്ക് മാറ്റി നിര്‍വ്വീര്യമാക്കുകയായിരുന്നു.
content highlights: explosive found in mangaluru airport, Suspect Aditya Rao surrendered
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..