ലഖ്‌നൗ:  ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ കാര്‍പ്പെറ്റ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ പത്തുപേര്‍ മരിച്ചു. ഫാക്ടറിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. 

കാര്‍പ്പെറ്റ്  ഫാക്ടറിയില്‍ അനധികൃതമായി പടക്കനിര്‍മാണശാലയും പ്രവര്‍ത്തിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇവിടെ സൂക്ഷിച്ചിരുന്ന വെടിക്കോപ്പുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കൂടുതല്‍പേര്‍ അപകടത്തില്‍പ്പെട്ടെന്നവിവരത്തെ തുടര്‍ന്ന് ദേശീയ ദുരന്തനിവാരണസേനയടക്കം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

ഫാക്ടറിയിലെ സ്‌ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന വീടുകളും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ മണ്ണുമാന്ത്രി യന്ത്രങ്ങള്‍ ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 

Content Highlights: explosion in a carpet factory in bhadohi uttar pradesh