സ്ഫോടനത്തിന്റെ ആഘാതത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ പുരയുടെ മേൽക്കൂര തെറിച്ചുപോയ സ്ഥിതിയിൽ | Photo : ANI
കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വീട്ടിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. പാര്‍ട്ടിയുടെ ബൂത്ത് പ്രസിഡന്റ് രാജ്കുമാര് മന്നയുടെ വസതിയിലാണ് സ്ഫോടനമുണ്ടായത്. രണ്ടുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കുമുണ്ട്. ഭുപാട്ടിനഗര് പ്രദേശത്തായിരുന്നു സ്ഫോടനം. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.
സ്ഫോടനത്തില്‍ മരിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണെന്നാണ് കരുതുന്നത്. ശനിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അഭിഷേക് ബാനര്‍ജി പങ്കെടുക്കേണ്ട പരിപാടി നടക്കുന്ന സ്ഥലത്തുനിന്നും ഒന്നരക്കിലോമീറ്റര്‍ മാത്രം അകലെയാണ് സ്ഫോടനം നടന്ന വീട്. പ്രാദേശിക നേതാവിന്റെ വീടിനുനേരെ ആക്രമണം ഉണ്ടായതാണോ എന്നാകാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. വീട്ടില്‍ സൂക്ഷിച്ചിരുന്ന അസംസ്കൃത ബോംബ് അബദ്ധത്തില്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. സ്ഫോടനത്തിന്റെ ആഘാതത്തില്‍ മണ്ണുകൊണ്ടുണ്ടാക്കിയ വീടിന്റെ മേല്‍ക്കൂര തെറിച്ചുപോയി.
സ്ഫോടനത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് ആരോപിച്ചു. ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധ പ്രവൃത്തികള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എക്കാലവും ചെയ്യാറുള്ളതാണെന്നും അതിനാല്‍ ഈ സംഭവത്തില്‍ ആശ്ചര്യപ്പെടാനൊന്നുമില്ലെന്നും ഘോഷ് കുറ്റപ്പെടുത്തി. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ബോംബ് സൂക്ഷിച്ചിരുന്നുവെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് നാട്ടില്‍ ഭീതി സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സുകന്ദ മജുംദര്‍ ആരോപിച്ചു.
Content Highlights: explosion in bengal, trinamool congress booth president's residence, 2 died in explosion, 2 injured
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..