കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ കൂട്ടിച്ചേർത്തുള്ള പരീക്ഷണത്തിന് വിദഗ്ധ സമിതിയുടെ ശുപാര്‍ശ


പ്രതീകാത്മക ചിത്രം | Photo: ANI

ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധ വാക്‌സിനുകളായ കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയുടെ മിശ്രിത പരീക്ഷണത്തിന് ശുപാര്‍ശ. കേന്ദ്ര ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതിയാണ് രണ്ടുവാക്‌സിന്റെയും ഡോസുകള്‍ കൂട്ടിച്ചേർത്ത് നല്‍കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ ശുപാര്‍ശ ചെയ്തത്. ഇതിനുപുറമെ, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍, മൂക്കിലൂടെ നല്‍കുന്ന വാക്സിന്‍ എന്നിവയുടെ മിശ്രിത പരീക്ഷണം നടത്താനും ശുപാര്‍ശയുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അന്തിമ തീരുമാനം വന്നിട്ടില്ല.

വെല്ലൂര്‍ മെഡിക്കല്‍ കോളേജാണ്(സിഎംസി) രണ്ടുവ്യത്യസ്ത വാക്‌സിനുകളുടെ ഡോസുകള്‍ ഒരാളില്‍ പ്രയോഗിക്കുന്നത് സംബന്ധിച്ചുളള പഠനത്തിന് അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയെ കുറിച്ചുളള ചര്‍ച്ചയ്ക്കിടയിലാണ് ഇത് സംബന്ധിച്ച് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിനോട് വിദഗ്ദ്ധ പാനല്‍ ആവശ്യപ്പെട്ടത്.

കോവാക്സിന്‍, കോവിഷീല്‍ഡ് മിശ്രിതത്തിന്റെ നാലം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം 300 സന്നദ്ധപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി നടത്തുന്നതിന് സിഎംസിക്ക് അനുമതി നല്‍കാന്‍ വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തുവെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു വ്യക്തിക്ക് രണ്ട് വ്യത്യസ്ത വാക്സിന്‍ ഡോസുകള്‍ നല്‍കാന്‍ കഴിയുമോ എന്ന് വിലയിരുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനുപുറമെ, കോവാക്‌സിന്‍, മൂക്കില്‍ കൂടി നല്‍കുന്ന പ്രതിരോധ വാക്‌സിന്‍ എന്നിവയുടെ മിശ്രിത പരീക്ഷണത്തിനായി ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കിനെ അനുവദിക്കണമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അഞ്ചുമുതല്‍ 17 വയസ്സുവരെ പ്രായമുളള കുട്ടികള്‍ക്കായുളള ബയോളജിക്കല്‍ ഇയുടെ വാക്‌സിന്റെ രണ്ടും മൂന്നും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുളള അനുമതി തല്ക്കാലം പിടിച്ചുവെച്ചിരിക്കുകയാണ്. 18 വയസ്സിന് മുകളിലുളളവരുടെ പരീക്ഷണങ്ങള്‍ സംബന്ധിച്ച കൂടുതല്‍ ഡേറ്റകള്‍ നല്‍കണമെന്ന് വിദഗ്ധ സമിതി ആവശ്യപ്പെട്ടു.

Content Highlights: Expert panel recommends study on mixing Covid vaccines

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented