പ്രതീകാത്മ ചിത്രം | PTI
ന്യൂഡല്‍ഹി: കോവിഡ് വാക്സിനായ സ്പുഡ്നിക് V ന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതി ഇന്ന് യോഗം ചേരും. സ്പുഡ്നിക് വാക്സിന് അടിയന്തിരമായി ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന വാക്സിന് നിര്‍മാതാക്കാളായ ഡോ. റെഡ്ഡീസിന്റെ അപേക്ഷയിലാണ് നടപടി. വിദഗ്ധ സമിതിയുടെ അനുമതി ലഭ്യമായാല്‍ രാജ്യത്ത് ഉപയോഗിക്കുന്ന മൂന്നാമത് വാക്സിനായി സ്പുഡ്നിക് മാറും.
സ്പുഡ്നിക് വാക്സിന്റെ പരീക്ഷണവുമായി സഹകരിച്ച ഡോ. റെഡ്ഡീസ് ഇതിന്റെ വിശദാംശങ്ങള്‍ വിദഗ്ധ സമിതിക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. അപേക്ഷയില്‍ നടപടിയെടുക്കാന്‍ ബുധനാഴ്ചയാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. റഷ്യന്‍ നിര്‍മിത വാക്സിനായ സ്പുഡ്നിക് V റഷ്യ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായി സഹകരിച്ചാണ് ഡോ. റെഡ്ഡി ലാബ് ഇന്ത്യയിലെത്തിക്കുന്നത്.
91.6 ശതമാനമാണ് നിലവില്‍ സ്പുഡ്നിക് വാക്സിന്റെ ഫലപ്രാപ്തിയായി കണക്കാക്കുന്നത്. അനുമതി ലഭ്യമായാല്‍ കോവാക്സിനും കോവിഷീല്‍ഡിനും ശേഷം ഇന്ത്യ ഉപയോഗിക്കുന്ന മൂന്നാമത് കോവിഡ് വാക്സിനാവും സ്പുഡ്നിക് .
ഒക്സ്ഫഡും സിറം ഇന്‍സ്റ്റിറ്റ്യൂട്ടും വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനും ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്സിനും ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് ജനുവരി 16 നാണ് ഇന്ത്യയില്‍ തുടക്കമായത്. ജനുവരി മൂന്നിനാണ് രണ്ട് വാക്സിനുകള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയത്.
Content Highlights: Expert Panel Likely to Meet Today Over Emergency Use of Sputnik V Covid Vaccine
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..