
പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ഓക്സ്ഫഡ് സർവകലാശാലയുമായി സഹകരിച്ച് പൂണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡ് വാക്സിന് അടിയന്തിര ഉപയോഗത്തിന് വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തു. ശുപാർശയുടെ അടിസ്ഥാനത്തിൽ ഉള്ള ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അന്തിമ അനുമതി സംബന്ധിച്ച ഉത്തരവ് ഉടൻ ഉണ്ടാകും. ഭാരത് ബയോടെകിന്റെ കോവാക്സിനും ഉടൻ അനുമതി ലഭിച്ചേക്കും.
ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിര്‍മിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് ഒരാള്‍ക്കുള്ള ഡോസിന് 440 രൂപയ്ക്കും സ്വകാര്യ വിപണയില്‍ ഇത് 700 മുതല്‍ 800 രൂപ വരെയാകുമെന്നും സിറം സി.ഇ.ഒ. അദാര്‍ പൂനെവാല പറഞ്ഞു.
ഫൈസര്‍ വാക്സിനും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ അംഗീകാരത്തിന് കാത്തു നില്‍ക്കുകയാണ്. കോവിഷീൽഡും കോവാക്സിനും ഫൈസറും ഇന്ന് വിദഗ്ത സമിതിക്ക് മുമ്പാകെ പ്രസന്റേഷൻ നടത്തി. എന്നാൽ ഫൈസറിന്റെ വാക്സിനുള്ള അനുമതി വൈകിയേക്കും. രണ്ട് വാക്സിനുകൾക്ക് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയാൽ ഉള്ള കുത്തിവയ്പ്പ് ആരംഭിക്കുന്നതുനുള്ള മറ്റ് നടപടിക്രമങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരംഭിക്കും.
ഐസിഎംആറിന്റെ പങ്കാളിത്തത്തോടെയാണ് ഭാരത് ബയോടെക് 'കോവാക്സിന്' നിര്‍മിച്ചിട്ടുള്ളത്. തദ്ദേശീയമായി വികസിപ്പിക്കുന്ന നാലെണ്ണം ഉള്‍പ്പെടെ ആറ് വാക്സിനുകളാണ് രാജ്യത്ത് പരീക്ഷണങ്ങളുടെ വിവിധ ഘട്ടത്തിലുള്ളത്.
ശനിയാഴ്ച രാജ്യത്തെ മുഴുവന്‍ സംസ്ഥാനത്തും കോവിഡ് വാക്സിനേഷന്റെ ഡ്രൈ റണ്‍ നടത്താനിരിക്കെയാണ് അനുമതി എന്നതും ശ്രദ്ധേയമാണ്. സംസ്ഥാന തലസ്ഥാനങ്ങളില്‍ ചുരുങ്ങിയത് മൂന്നുഭാഗങ്ങളായാണ് ഡ്രൈ റണ്‍ നടത്തുക. വാക്സിനേഷന് യഥാര്‍ഥത്തില്‍ നടത്തുന്നതിന് മുന്നോടിയായി അതിന്റെ പ്രയാസങ്ങളും വെല്ലുവിളികളും മനസ്സിലാക്കാനാണ് ഡ്രൈ റണ്‍. വാക്സിന് സംഭരണം, സൂക്ഷിക്കല്‍, വിതരണം എന്നിവയ്ക്ക് സംസ്ഥാനങ്ങളെ തയ്യാറാക്കാന്‍ ഇതുപകരിക്കും. ഡ്രൈ റണ്ണിന് ശേഷം വാക്സിൻ കുത്തിവയ്പ്പ് ആരംഭിക്കുന്ന ദിനം കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കും.
Content Highlights: Expert Group Recommends Emergency Use of Oxford-AstraZeneca Vaccine
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..