ഒന്നിലധികം മണ്ഡലങ്ങളിലെ സ്ഥാനാർഥിത്വം: ഉപതിരഞ്ഞെടുപ്പ് ചെലവ് ഈടാക്കണമെന്ന ഹര്‍ജിയില്‍ നോട്ടീസ്


സുപ്രീം കോടതി| Photo: ANI

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിച്ച് വിജയിക്കുന്നവരില്‍ നിന്ന് ഒഴിയുന്ന മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.

കേന്ദ്ര സര്‍ക്കാരിനും, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് നോട്ടീസ്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം. എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. എട്ട് ആഴ്ചയ്ക്ക് ശേഷം വീണ്ടും ഹര്‍ജി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

ജനപ്രാതിനിധ്യ നിയമത്തിലെ 33-ാം വകുപ്പ് പ്രകാരം ഒരാള്‍ക്ക് പരമാവധി രണ്ട് മണ്ഡലങ്ങളില്‍വരെ മത്സരിക്കാം. നിയമത്തിലെ 70-ാം വകുപ്പ് പ്രകാരം രണ്ട് മണ്ഡലങ്ങളില്‍നിന്ന് വിജയിച്ചാല്‍ ഇതില്‍ ഒരെണ്ണം ഒഴിയണം. ഇങ്ങനെ ഒഴിയുന്ന മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഭാരിച്ച ചെലവ് സര്‍ക്കാര്‍ ഖജനാവിന് ഉണ്ടാകുന്നുവെന്ന് ആരോപിച്ച് അഭിഭാഷകന്‍ കോശി ജേക്കബാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഈ തുക രാജിവയ്ക്കുന്ന സ്ഥാനാര്‍ത്ഥിയില്‍ നിന്ന് ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹര്‍ജിക്കാരനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ സി.യു. സിങ്, അഭിഭാഷകരായ ഉഷ നന്ദിനി, അഡോള്‍ഫ് മാത്യു, ബിജു രാമന്‍ എന്നിവര്‍ ഹാജരായി.

Content Highlights: expenses of the by-election from those who the resignation-supreme court notice

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented