ശശി തരൂരിന് വോട്ട് ചെയ്തവര്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ


ശശി തരൂർ,ഹിമന്ത ബിശ്വ ശർമ

ന്യൂഡല്‍ഹി: 1000 കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂരിന് വോട്ട് ചെയ്തവരാണ് ഈ പ്രതിനിധികളെന്നും കോണ്‍ഗ്രസില്‍ ഇവര്‍ മാത്രമാണ് ജനാധിപത്യവാദികളെന്നും ഹിമന്ദ പറഞ്ഞു.

'ശശി തരൂര്‍ ആണ് ജയിച്ചിരുന്നതെങ്കില്‍ ഞാന്‍ പറയുമായിരുന്നു, അതെ കോണ്‍ഗ്രസില്‍ ജനാധിപത്യം വന്നുവെന്ന്. നിരവധി നല്ല ആളുകള്‍ ആ പാര്‍ട്ടിയില്‍ ഉണ്ട്. തരൂരിന് വോട്ട് ചെയ്തവര്‍ ഉടന്‍ ബി.ജെ.പിയില്‍ ചേരും' ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കവെ അസം മുഖ്യമന്ത്രി പറഞ്ഞു.



''എല്ലാം ഒത്തുകളിയായിരുന്നു. വോട്ടുകള്‍ എണ്ണുന്നതിന് മുമ്പ് തന്നെ ഫലം അറിയുകയും പ്രഖ്യാപിക്കുകയും ചെയ്തതിനെയാണ് അവര്‍ ആഭ്യന്തര തിരഞ്ഞെടുപ്പ് എന്ന് പറയുന്നത്''. ഫലം ഒദ്യോഗികമായി പ്രഖ്യാപിക്കും മുമ്പ് തന്നെ രാഹുല്‍ ഗാന്ധി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വിജയിയായി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടി ഹിമന്ദ പരിഹസിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ 7,897 വോട്ടുകള്‍ നേടിയാണ് ഖാര്‍ഗെയെ തിരഞ്ഞെടുത്തത്. 1,072 വോട്ടുകളാണ് ഏക എതിരാളിയായിരുന്ന ശശി തരൂര്‍ നേടിയത്.

കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച അസം മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തുകയും ചെയ്തു. കോണ്‍ഗ്രസില്‍ കുടുംബത്തെ കുറിച്ച് ചിന്തിക്കലാണ് നിര്‍ബന്ധം. പ്രധാനമന്ത്രി മോദി പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

'പ്രധാനമന്ത്രി എല്ലാ മുഖ്യമന്ത്രിമാരുടേയും പ്രധാനമന്ത്രിയാണ്. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും തമ്മില്‍ നല്ല ബന്ധം വേണം. ഞാന്‍ അതില്‍ രാഷ്ട്രീയമായി ഒന്നും കാണുന്നില്ല' ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചതുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞു.

2024-ഓടെ ബി.ജെ.പി. രണ്ട് മൂന്ന് സംസ്ഥാനങ്ങളില്‍ കൂടി സര്‍ക്കാര്‍ രൂപീകരിക്കും. 2029-ഓടെ രാജ്യത്തുടനീളം ബി.ജെ.പി. ആയിരിക്കുമെന്നും ഹിമന്ദ അവകാശപ്പെട്ടു.

Content Highlights: Expect 1000 Congress delegates to join BJP soon-Assam CM Himanta Sarma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented