നിർമല സീതാരാമൻ | ഫോട്ടോ:പി.ജി.ഉണ്ണികൃഷ്ണൻ മാതൃഭൂമി
ന്യൂഡല്‍ഹി: വാക്സിനുകള്‍ക്ക് ജിഎസ്ടി ഇളവ് നല്‍കുന്നത് ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യാത്തതും വിപരീതഫലമുളവാക്കുന്നതുമായ നടപടിയായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. കോവിഡ് ചികിത്സാ ഉപകരണങ്ങള്‍ക്കും മരുന്നിനും ജിഎസ്ടി ഇളവ് ആവശ്യപ്പെട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. മമതാ ബാനര്‍ജി എഴുതിയ കത്തില്‍ ഉന്നയിച്ചിരുന്ന കാര്യങ്ങളെല്ലാം നിലവില്‍ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്നും ആരോഗ്യ സെസ്സില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതാണെന്നും അവര്‍ പറഞ്ഞു.
മമതയുടെ കത്തിന് മറുപടിയായാണ് നിര്‍മല സീതാരാമന് ജി.എസ്.ടി, കസ്റ്റംസ് നികുതികളില്‍നിന്ന് ഒഴിവാക്കിയ വസ്തുക്കളുടെ പട്ടിക നിര്‍മല സീതാരാമന് ട്വീറ്റ് ചെയ്തു. രാജ്യത്ത് സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള എല്ലാ കോവിഡ് പ്രതിരോധ വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിന് ജിഎസ്ടി അടക്കമുള്ള നികുതികളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് നിര്‍മലാ സീതാരാമന് വ്യക്തമാക്കി.
വാണിജ്യ ആവശ്യത്തിന് ഇറക്കുമതി ചെയ്യുന്ന വാക്സിനുകള്ക്കുമേല് അഞ്ച് ശതമാനവും കോവിഡുമായി ബന്ധപ്പെട്ട മരുന്നുകളിലും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളില്‍ 12 ശതമാനവും ജിഎസ്ടി ചുമത്തുന്നുണ്ട്. ഇതില്‍ പകുതി കേന്ദ്രസര്‍ക്കാരിനും പകുതി സംസ്ഥാന സര്‍ക്കാരിനുമാണ് ലഭിക്കുന്നത്. വാക്സിനുമേല്‍ അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കുന്നത് ആഭ്യന്തര ഉല്പാദകരുടെയും ജനങ്ങളുടെയും താല്പര്യം മുന്‍നിര്‍ത്തിയാണെന്നും നിര്‍മലാ സീതാരാമന് പറഞ്ഞു.
കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ ഓക്സിജന്‍ സിലിണ്ടറുകള്‍, സംഭരണ ടാങ്കുകള്‍, കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍ തുടങ്ങിയവ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനായി കസ്റ്റംസ് നികുതി, ജിഎസ്ടി എന്നിവയില്‍ നിന്ന് ഇളവ് നല്‍കണമെന്നാണ് മമത കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ചില സ്ഥാപനങ്ങള്‍, വ്യക്തികള്‍, ഏജന്‍സികള്‍ മുതലായവ ചികിത്സാ സഹായങ്ങള്‍ സംസ്ഥാനത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഈ സഹായം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിന് ഇവ് വേണമെന്നുമാണ് മമത ആവശ്യപ്പെട്ടത്.
Content Highlights: Exempting Covid vaccine from GST would be counterproductive: FM Sitharaman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..