കോവിഡ് ചികിത്സാഉപകരണങ്ങളുടെ ഇറക്കുമതി; നികുതി ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മമതയുടെ കത്ത്


Image tweeted by PMO India(File image)

കൊല്‍ക്കത്ത: കോവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ മരുന്നും ചികിത്സാ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവ് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തെഴുതി.

ചില സ്ഥാപനങ്ങള്‍, വ്യക്തികള്‍, ഏജന്‍സികള്‍ മുതലായവ ചികിത്സാ സഹായങ്ങള്‍ സംസ്ഥാനത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓക്‌സിജന്‍ സിലിണ്ടറുകള്‍, സംഭരണ ടാങ്കുകള്‍, കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍ എന്നിവ അതിലുള്‍പ്പെടുന്നു. ഈ സഹായം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനായി കസ്റ്റംസ് നികുതി, ജിഎസ്ടി എന്നിവയില്‍ നിന്ന് ഇളവ് നല്‍കണമെന്നാണ് മമതയുടെ പ്രധാന ആവശ്യം. നിരവധി പേര്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും നികുതി ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മമത കത്തില്‍ വ്യക്തമാക്കി.

കസ്റ്റംസ്, ജിഎസ്ടി, സിജിഎസ്ടി തുടങ്ങിയവ കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍ ഉള്‍പെടുന്നതിനാല്‍
അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നാണ് ആവശ്യം. പുറത്തുനിന്ന് ലഭിക്കുന്ന ഇത്തരം സഹായങ്ങള്‍ കോവിഡിനെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ വലിയ രീതിയില്‍ പിന്തുണയ്ക്കുമെന്നും മമത പറയുന്നു.

ബംഗാളിലേയും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേയും ആരോഗ്യമേഖലയിലെ അടിസ്ഥാന ആവശ്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം കോവിഡ് ചികിത്സയ്ക്കുള്ള മരുന്ന്, ഓക്‌സിജന്‍ തുടങ്ങിയവയുടെ വിതരണം വര്‍ധിപ്പിക്കണമെന്നും മമത കത്തില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം ഇത് മൂന്നാം തവണയാണ് മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്.

Content Highlights: Mamata Banerjee wrote to Prime Minister Narendra Modi asking for tax waivser on the import of covid medicines and equipments

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


India vs Ireland 1st t20 live at Dublin

1 min

അനായാസം ഇന്ത്യ, ആദ്യ ട്വന്റി 20 യില്‍ അയര്‍ലന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ത്തു

Jun 27, 2022

Most Commented