പാക്ക് ക്രിക്കറ്റ് കമന്റേറ്ററുടെ മകള്‍ക്ക് ബെംഗളൂരുവില്‍ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ


അമീറ സിക്കന്തർഖാൻ അമ്മ സാദഫിനൊപ്പം | Photo: PTI

ബെംഗളൂരു: രാജ്യാര്‍ത്തിയും വിദ്വേഷവും മറന്ന മാനുഷികതയുടെ ഒത്തൊരുമയില്‍ രണ്ടരവയസ്സുകാരിയായ പാകിസ്താന്‍ ബാലികയ്ക്ക് ബെംഗളൂരുവില്‍ പുതുജന്മം. അപൂര്‍വരോഗബാധിതയായ കറാച്ചി സ്വദേശിനിയായ അമീറ സിക്കന്തര്‍ ഖാനാണ് ബെംഗളൂരു നാരായണ ഹെല്‍ത്തില്‍ നടന്ന മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്‌ക്കൊടുവില്‍ ജീവിതം തിരിച്ചുപിടിച്ചത്.

ആറുമാസംമുമ്പ് നടന്ന ശസ്ത്രക്രിയ പൂര്‍ണവിജയമായതോടെ അമീറ ഇപ്പോള്‍ ആരോഗ്യവതിയാണ്. ബുധനാഴ്ചയാണ് ആശുപത്രി അധികൃതര്‍ അവളെ മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. കണ്ണിന്റെയും തലച്ചോറിന്റെയുമുള്‍പ്പെടെയുള്ള അവയവങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്ന അപൂര്‍വ രോഗമായിരുന്നു അമീറയ്ക്ക്. സാധാരണനിലയില്‍ 30 വയസ്സിന് മുമ്പേ ജീവിതം അവസാനിക്കുന്ന അവസ്ഥ.എന്നാല്‍ ഒരേയൊരുമകളായ അമീറയെ വിധിക്ക് വിട്ടുകൊടുക്കാന്‍ മാതാപിതാക്കള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് രോഗത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ ഫലപ്രദമായ രീതിയില്‍ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താമെന്ന് കണ്ടെത്തിയത്. ആവശ്യമായ അനുമതിനേടിയശേഷം അവര്‍ അമീറയുമായി ബെംഗളൂരുവിലെത്തുകയായിരുന്നു. നാരായണ ഹെല്‍ത്തിലെ ഡോ. സുനില്‍ ബട്ടാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

അച്ഛന്റെ മജ്ജയാണ് കുഞ്ഞ് അമീറയ്ക്ക് മാറ്റിവെച്ചത്. ആദ്യഘട്ടത്തില്‍ ചില വിഷമങ്ങളുണ്ടായിരുന്നുവെങ്കിലും കുഞ്ഞിന് ആറുമാസം കൊണ്ടുതന്നെ കാര്യമായ പുരോഗതിയുണ്ടായി. ചില പരിശോധനകള്‍കൂടി കഴിഞ്ഞാല്‍ പൂര്‍ണ ആരോഗ്യവതിയായി അവള്‍ക്ക് സ്വന്തം നാട്ടിലേക്ക് പറക്കാം. ക്രിക്കറ്റ് കമന്റേറ്ററായ സിക്കന്തര്‍ ഭക്തിന്റേയും സാദഫിന്റെയും മകളാണ് അമീറ.

Content Highlights: Ex-Pakistan cricketer's daughter treated for rare condition in Bengaluru


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented