ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ദേശീയ ട്രഷററായി പവന്‍കുമാര്‍ ബന്‍സാലിനെ നിയമിച്ചു. അഹമ്മദ് പട്ടേലിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ നിയമനമെന്ന് കോണ്‍ഗ്രസ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. 

മുന്‍കേന്ദ്രമന്ത്രിയായിരുന്ന ബന്‍സാലിന് അധിക ചുമതലയായാണ് ഇടക്കാല ട്രഷറര്‍ പദവിയും നല്‍കിയത്. ന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്നു ബന്‍സാല്‍. 

Content Highlights: Ex-minister Pawan Bansal made Congress treasurer as interim measure