മുന്‍ ഐ.ബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട അപകടം ആസൂത്രിതം; കാറിടിക്കുന്നതിന്റെ CCTV ദൃശ്യം പുറത്ത്   


സാധാരണ അപകടമാണ് നടന്നതെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാല്‍, സിസിടിവി ദൃശ്യങ്ങളില്‍നിന്ന് കാറിടിച്ചത് മനപൂര്‍വ്വമാണെന്ന് വ്യക്തമായി.

നടന്നുപോകുന്ന ആർ.കെ കുൽക്കർണിയെ എതിർദിശയിലെത്തിയ കാർ ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ | Photo: Screen grab from cctv video

മൈസൂരു: ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) മുന്‍ ഉദ്യോഗസ്ഥന്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍നിര്‍ണായക തെളിവായി സിസിടിവി ദൃശ്യങ്ങള്‍. സംഭവം ആസൂത്രിതമാണെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍ ആര്‍.കെ കുല്‍ക്കര്‍ണി (82) എന്ന മുന്‍ ഐ.ബി ഉദ്ദ്യോഗസ്ഥനെ പിന്നില്‍നിന്ന് ഇടിച്ചിട്ട് നിര്‍ത്താതെപോയി. മൈസൂര്‍ യൂണിവേഴ്സിറ്റി മാനസഗംഗോത്രി ക്യാമ്പസില്‍ സായാഹ്ന നടത്തത്തിനിറങ്ങിയതായിരുന്നു ആര്‍.കെ കുല്‍ക്കര്‍ണി.

സാധാരണ അപകടമാണ് നടന്നതെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാല്‍, സിസിടിവി ദൃശ്യങ്ങളില്‍നിന്ന് കാറിടിച്ചത് മനപൂര്‍വ്വമാണെന്ന് വ്യക്തമായി. ആര്‍.കെ കുല്‍ക്കര്‍ണി നടന്നുപോകുന്നതിനിടെ വേഗത്തിലെത്തിയ കാര്‍ അദ്ദേഹത്തെ ഇടിച്ച്തെറിപ്പിച്ചശേഷം നിര്‍ത്താതെ പോകുന്നതാണ് വീഡിയോയിലുള്ളത്.നടന്നത് സാധാരണ അപകടമല്ല ആസൂത്രിത കൊലപാതകമാണ് എന്ന നിഗമനത്തിലാണ് അന്വേഷണത്തിനൊടുവില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് മൈസൂരു പോലീസ് കമ്മീഷണര്‍ ചന്ദ്രഗുപ്ത പറഞ്ഞു. 'നാലുചക്ര വാഹനങ്ങള്‍ പോകാത്ത ഇടുങ്ങിയ പാതയായിരുന്നു അത്. നടന്നുപോയ ആര്‍.കെ കുല്‍ക്കര്‍ണിയെ പ്രതികള്‍ പിന്തുടര്‍ന്നാണ് കാറിടിച്ചതാണെന്നാണ് അത് സൂചിപ്പിക്കുന്നത്'-പോലീസ് പറഞ്ഞു. കൊലപാതകത്തിന് പ്രതികളെ പ്രേരിപ്പിച്ചത് എന്തെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ മൂന്ന് സംഘങ്ങളെ നിയോഗിച്ചെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

മൂന്ന് പതിറ്റാണ്ടിലേറെകാലം ഇന്റലിജന്‍സ് ബ്യൂറോയില്‍ ഉദ്ദ്യോഗസ്ഥനായിരുന്നു ആര്‍.കെ കുല്‍ക്കര്‍ണി. 23 വര്‍ഷംമുമ്പാണ് വിരമിച്ചത്.

Content Highlights: ex-intelligence bureau officer r k kulkarni hit and die by a car

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented