ജയ് നാരായൺ വ്യാസിനെ പാർട്ടിയിലേക്ക് സ്വീകരിക്കുന്ന കോൺഗ്രസ് നേതാക്കൾ |ഫോട്ടോ:Twitter.com/INCGujarat
അഹമ്മദാബാദ്: ബിജെപി വിട്ട ഗുജറാത്ത് മുന്‍ മന്ത്രി ജയ് നാരായണ്‍ വ്യാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഈ മാസം ആദ്യമാണ് അദ്ദേഹം ബിജെപിയില്‍ നിന്ന് രാജിവെച്ചത്. അഹമ്മദാബാദില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയില്‍ നിന്നാണ് ജയ് നാരായണ്‍ വ്യാസ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അഗമായിരുന്നു വ്യാസ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ചയില്‍ താഴെ മാത്രം ബാക്കി നില്‍ക്കെയാണ് ഈ കൂടുമാറ്റം. മകന് സമീര്‍ വ്യാസും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. ഡിസംബര്‍ ഒന്ന്, അഞ്ച് തിയതികളിലായിട്ടാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ്.
Content Highlights: Ex-Gujarat Minister Jay Narayan Vyas Joins Congress Days After Quitting BJP
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..