ഹർ ഘർ തിരംഗ റാലിക്കിടെ ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രിയെ പശു ആക്രമിച്ചു; കാലിന് പരിക്ക് | വീഡിയോ


നിതിൻ പട്ടേലിന്റെ കാലിനാണ് പരിക്കേറ്റത്. തുടർന്ന് പ്രഥമ ശുശ്രൂഷ നൽകി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റ നിതിൻ പട്ടേലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, ദൃശ്യത്തിൽ നിന്ന് | Photo: https://twitter.com/satishjha

അഹമ്മദാബാദ്: മുൻ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെ തെരുവ് പശു ആക്രമിച്ചു. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടന്ന ഹർ ഘർ തിരംഗ റാലിയിൽ പങ്കെടുത്തുകൊണ്ടിരിക്കെയായിരുന്നു തെരുവ് പശുവിന്റെ ആക്രമണം. റാലിയിലേക്ക് പശു ഓടിക്കയറുകയായിരുന്നു. ഗുജറാത്തിലെ മെഹ്സന ജില്ലയിലായിരുന്നു സംഭവം.

റാലിയ്ക്കിടെ തെരുവ് പശു ആൾക്കൂട്ടത്തിനിടയിലേക്ക് കുതിച്ചെത്തുകയായിരുന്നു. പശുവിന്റെ ആക്രമണത്തിൽ നിതിൻ പട്ടേൽ അടക്കം അഞ്ചോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിതിൻ പട്ടേലിന്റെ കാലിനാണ് പരിക്കേറ്റത്. തുടർന്ന് പ്രഥമ ശുശ്രൂഷ നൽകി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.

അടുത്ത 20 ദിവസം വിശ്രമിക്കാൻ വേണ്ടി ഡോക്ടർമാർ തന്നോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം അദ്ദേഹം പറഞ്ഞു.

Content Highlights: Ex-Gujarat Dy CM Nitin Patel attacked by cows

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented