നേതൃത്വവുമായുള്ള ചർച്ചയ്ക്ക് ഡല്‍ഹിക്കു പറന്ന് ഫഡ്‌നവിസ്; മുഖ്യമന്ത്രിയാകുമെന്ന് പോസ്റ്റർ പ്രചാരണം


ദേവേന്ദ്ര ഫഡ്‌നവിസ്| Photo: ANI

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നതിനിടെ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ് ഡല്‍ഹിക്ക് തിരിച്ചു. മുംബൈയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അദ്ദേഹം പാര്‍ട്ടി ഉന്നതനേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്കായി ഡല്‍ഹിക്ക് തിരിച്ചത്. ഇതിനിടെ ദേവേന്ദ്ര ഫഡ്‌നവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന നല്‍കിക്കൊണ്ടുള്ള ഫ്‌ളെക്‌സുകള്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ദേവേന്ദ്ര ഫഡ്‌നവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന നല്‍കുന്ന പോസ്റ്ററാണ് ഔറംഗാബാദില്‍ ഇന്ന് പ്രത്യക്ഷപ്പെട്ടത്. 'മൗലി ദേവീ, അവിടുത്തെ അനുഗ്രഹം ഞങ്ങള്‍ക്ക് തുടര്‍ന്നും ഉണ്ടാകട്ടെ. മുഖ്യമന്ത്രിയായതിന് ശേഷം ദേവേന്ദ്രജി പന്ധര്‍പുരില്‍ വന്ന് നിങ്ങള്‍ക്കുമുന്നില്‍ പ്രാര്‍ത്ഥിക്കാന്‍ ഇടവരട്ടെ', ഔറംഗാബാദില്‍ പ്രത്യക്ഷപ്പെട്ട ഫ്‌ളക്‌സില്‍ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇതിനിടെ, ഉദ്ധവ് താക്കറെ സര്‍ക്കാര്‍ തുടരുമെന്ന് വ്യക്തമാക്കി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്തെത്തി. ഭൂരിപക്ഷം ഉണ്ടോ ഇല്ലയോ എന്ന് തെളിയിക്കാനുള്ള ഏക സ്ഥലം വിധാന്‍ സഭ മാത്രമാണെന്നും ഉദ്ധവിന് അഘാഡി സഖ്യം പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തേതുപോലുള്ള നിരവധി സന്ദര്‍ഭങ്ങള്‍ മഹാരാഷ്ട്രയില്‍ മുമ്പും കണ്ടതാണെന്നും താക്കറെ സര്‍ക്കാരിന് തുടര്‍ന്ന് പോവാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ശരദ് പവാര്‍ പറഞ്ഞു.

Content Highlights: Ex-CM Devendra Fadnavis to meet BJP high command in Delhi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented