ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ സി.ബി.ഐ. മേധാവി രഞ്ജിത് സിന്‍ഹ കുറ്റാരോപിതരുമായി ഡല്‍ഹിയിലെ വസതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന് കണ്ടെത്തല്‍. അന്വേഷണത്തെ സ്വാധീനിക്കാന്‍ അദ്ദേഹം ശ്രമിച്ചതായി പ്രഥമദൃഷ്ടിയില്‍ തെളിഞ്ഞതായും സുപ്രീംകോടതി നിയമിച്ച അന്വേഷണ കമ്മിറ്റി അറിയിച്ചു.

എന്നാല്‍ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനപ്പെടുത്തി സിന്‍ഹയ്ക്ക് എതിരെ നടപടിയെടുക്കാനാവില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി വാദിച്ചു. അന്വേഷണത്തെ അദ്ദേഹം സ്വാധീനിക്കാന്‍ ശ്രമിച്ചതായി ഈ റിപ്പോര്‍ട്ടുകള്‍ മാത്രം അടിസ്ഥാനപ്പെടുത്തി തെളിയിക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2ജി-കല്‍ക്കരി അഴിമതിക്കേസുകളുടെ അന്വേഷണത്തിനിടെ അന്നത്തെ സി.ബി.ഐ. മേധാവിയായിരുന്ന സിന്‍ഹയുമായി കുറ്റാരോപിതരില്‍ പലരും കൂടിക്കാഴ്ച നടത്തിയതായി ആരോപണമുണ്ട്.