ഇവിഎമ്മിലെ വോട്ട് എണ്ണുന്നതിനുമുമ്പ് വിവിപാറ്റ് എണ്ണണമെന്ന ഹര്‍ജി: സുപ്രീം കോടതി നാളെ വാദംകേള്‍ക്കും


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

Electronic Voting Machines (EVM)

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ (ഇവിഎം) വോട്ടുകള്‍ എണ്ണുന്നതിന് മുമ്പ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപാറ്റ്) വോട്ടുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നാളെ വാദം കേള്‍ക്കും. ഉത്തര്‍പ്രദേശ് ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരെഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മറ്റന്നാള്‍ നടക്കാനിരിക്കെയാണ് ഹര്‍ജി നാളെ പരിഗണിക്കാന്‍ സുപ്രീം കോടതിയുടെ തീരുമാനം.

വിവരാവകാശ പ്രവര്‍ത്തകനായ രാകേഷ് കുമാറാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായതിന് ശേഷമാണ് നിലവില്‍ വിവിപാറ്റ് വോട്ടുകള്‍ എണ്ണുന്നത് എന്ന് രാകേഷ് കുമാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മീനാക്ഷി അറോറ കോടതിയില്‍ ചൂണ്ടിക്കാട്ടി. എല്ലാ തിരഞ്ഞെടുപ്പ് ഏജന്റുമാരും പോയതിന് ശേഷം നടത്തുന്ന വിവിപാറ്റ് എണ്ണല്‍ കൊണ്ട് പ്രയോജനമില്ല. ഏജന്റുമാര്‍, പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍ മുതലായവർ ഉള്ളപ്പോള്‍ വെരിഫിക്കേഷന്‍ നടത്തുകയാണ് വേണ്ടതെന്നും മീനാക്ഷി അറോറ ചൂണ്ടിക്കാട്ടി.

വിവിപാറ്റ് വോട്ടുകള്‍ എണ്ണുന്നത് സംബന്ധിച്ച് 2019-ലെ മാര്‍ഗ നിര്‍ദേശങ്ങള്‍ നിലവില്‍ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. മറ്റന്നാള്‍ വോട്ടെണ്ണല്‍ നടക്കാനിരിക്കെ അവസാന നിമിഷം ഹര്‍ജിയുമായി കോടതിയില്‍ എത്തിയതിനാല്‍ എന്ത് ഉത്തരവ് ഇറക്കാന്‍ കഴിയുമെന്ന് കോടതി ആരാഞ്ഞു. നാളെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അഭിഭാഷകരോട് കോടതിയില്‍ ഹാജരായിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights: EVM counting VVPAT Supreme Court

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented