'ഇവിടെ എല്ലാം ഭദ്രം, രേഖകളില്‍ ഇനി തിരിമറി നടക്കില്ല'; പൂര്‍ണത്രയീശ ക്ഷേത്ര കേസില്‍ സുപ്രീം കോടതി


ബി. ബാലഗോപാല്‍| മാതൃഭുമി ന്യൂസ് 

Photo: PTI

ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തുക്കളെയും ആഭരണങ്ങളെയും സംബന്ധിച്ച മുഴുവന്‍ രേഖകളും സുപ്രീം കോടതിയില്‍ ഭദ്രമായിരിക്കുമെന്ന് ജസ്റ്റിസ് എം.ആര്‍. ഷാ. രേഖകളില്‍ തിരിമറി നടക്കുമെന്ന ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ നടത്തിയ പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും കണക്കെടുപ്പിന്റെ റിപ്പോര്‍ട്ട് കേസിലെ വിവിധ കക്ഷികളുടെ അഭിഭാഷകരെ കാണിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.

പുരാവസ്തുക്കളും ആഭരണങ്ങളും സംബന്ധിച്ച് നേരത്തെ നടത്തിയ കണക്കെടുപ്പിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് അനുസരിച്ച് രേഖകള്‍ ഒരു പെട്ടിയിലാക്കിയാണ് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിക്ക് കൈമാറിയത്. എന്നാല്‍ രേഖകള്‍ പലതും മലയാളത്തില്‍ ആയതിനാല്‍ കോടതിക്ക് ഇത് മനസിലാക്കാന്‍ ബുദ്ധിമുട്ട് ആകുമെന്ന് കൊച്ചിന്‍ രാജകുടുംബ പ്രതിനിധിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു. ഇത് ശരിവച്ച കോടതി, എന്നാല്‍ രേഖകള്‍ എല്ലാം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ഇനി ഒരു തരത്തിലുള്ള തിരിമറിയും ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി.

ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ നേതൃത്വത്തില്‍ നടന്ന കണക്കെടുപ്പില്‍ പല രേഖകളും ഹാജരാക്കിയില്ലെന്ന് കൃഷ്ണന്‍ വേണുഗോപാല്‍ ആരോപിച്ചു. ആരോപണങ്ങള്‍ സത്യവാങ്മൂലമായി കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. ഇതിന് രണ്ട് ആഴ്ചത്തെ സമയം കോടതി അനുവദിച്ചു. ഹൈക്കോടതി രജിസ്ട്രാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് രാജകുടുംബം ആവശ്യപ്പെട്ടെവെങ്കിലും കോടതി ആവശ്യം അംഗീകരിച്ചില്ല. ഒട്ടേറെ പേജുകള്‍ ഉള്ള റിപ്പോര്‍ട്ട് കൈമാറാന്‍ ആകില്ലെന്നും എന്നാല്‍ അഭിഭാഷകര്‍ക്ക് അത് പരിശോധിക്കാവുന്നതാണെന്നും ജസ്റ്റിസുമാരായ എം.ആര്‍. ഷാ, ബി.വി. നാഗരത്‌ന എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കൊച്ചിന്‍ ദേവസ്വത്തിന് വേണ്ടി അഭിഭാഷകന്‍ പി.വി. ദിനേശ് ഹാജരായി.

Content Highlights: everything safe here says supreme court on poornathrayeesa temple

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented